ആരോഗ്യത്തിനും മെച്ചപ്പെട്ട ജീവിതത്തിനും അനിവാര്യമായ ഒന്നാണ് വ്യായമം എന്നത്. ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാക്കേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊർജസ്വലമായിരിക്കാനും വ്യായമം സഹായിക്കും. അതുകൊണ്ട് തന്നെ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ദിവസവും വ്യായമം ചെയ്താലുള്ള ഗുണങ്ങൾ ഇതാ..
1) ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
ആത്മവിശ്വാസത്തെ മെച്ചപ്പെടുത്താൻ ശരീരിക ക്ഷമതയ്‌ക്ക് സാധിക്കുന്നു. ഭംഗിയെ കുറിച്ച് വ്യക്തമായ ധാരണ വ്യായാമം ചെയ്യുന്നവർക്കുണ്ടാകുന്നു. അതുവഴി അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
2) ചർമ്മ സൗന്ദര്യം വർദ്ധിക്കുന്നു
ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. കൂടുതൽ ഓക്സിജനും പോഷകങ്ങളും ശരീരത്തിലേക്ക് എത്താൻ ഇത് സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും ഭംഗിക്കും ഇത് പ്രധാനമാണ്. വ്യായാമം സ്ഥിരമാകുന്നതോടെ ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. ഇത് ചർമ്മകോശങ്ങളുടെ കേടുപാടുകൾ അകറ്റുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
3) മെച്ചപ്പെട്ട ഉറക്കം
വേഗത്തിൽ ഉറങ്ങാനും കൂടുതൽ നേരം തുടർച്ചായി ഉറങ്ങാനും വ്യായാമം സഹായിക്കുന്നു. ക്ഷീണം അകറ്റി ദിവസം മുഴുവൻ ഊർജസ്വലമായി ഇരിക്കാൻ വ്യായാമം സഹായിക്കുന്നു.
4) മെച്ചപ്പെട്ട മാനസികാരോഗ്യം
സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണെന്ന് തന്നെ പറയാം. ദൈനം ദിന വ്യായാമത്തിലൂടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കുന്ന നോർപിനെഫ്രിൻ എന്ന രാസവസ്തുവിന്റെ അളവ് വ്യായമം വർദ്ധിപ്പിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കുന്നു.
5) ആസക്തി നിയന്ത്രണം
ഏത് രൂപത്തിലുള്ള ആസക്തിയും കുറയ്‌ക്കാൻ വ്യായാമം സഹായിക്കുന്നുയ ആസക്തി പുറപ്പെടുവിക്കുന്ന രാസവസ്തുക്കളിൽ പലതും വ്യായാമ സമയത്തും ശരീരം പുറത്തുവിടുന്നു. അതിനാൽ തന്നെ പുകവലി, മദ്യം തുടങ്ങിയ പല ആസക്തികളിൽ നിന്നും വ്യതിചലിക്കാൻ നിത്യനേയുള്ള വ്യായാമം സഹായിക്കുന്നു.















