ഹിന്ദി സീരിയലുകൾക്ക് മലയാളികളുടെ ഇടയിൽ ആരാധകർ ഏറെയാണ്. ഹിന്ദി സീരയലുകളുടെ കഥകളാണ് ആരാധകരെ കൂടുതൽ ആകർഷിക്കുന്നത്. ഹിന്ദി സീരിയലിലെ അഭിനേതാക്കളും മലയാളിക്ക് സുപരിചിതരാണ്. അത്തരത്തിൽ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ‘മൗനം സമ്മതം’ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രേണു പരീഖ്.
ഇന്നിതാ താരത്തിന്റെ വിവാഹ ചടങ്ങുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ടെലിവിഷൻ താരമായ അക്ഷയ് മാത്രെയാണ് ശ്രേണു പരീഖിന്റെ വരൻ. ശ്രേണു പരീഖിന്റെ ജന്മനാടായ വഡോദരയിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹ ചടങ്ങിന്റെ വീഡിയാകളും ചിത്രങ്ങളും സമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധകരുടെ പ്രിയ ജോഡിയാണ് ശ്രേണു പരീഖും അക്ഷയ് മാത്രെയും. ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ചുവപ്പും ഓറഞ്ചും കലർന്ന ലെഹങ്കയിൽ അതിസുന്ദരിയായാണ് ശ്രേണു വേദിയിലെത്തിയത്. ചുവന്ന ഷെർവാണി ധരിച്ചായിരുന്നു അക്ഷയ് മാത്രെയുടെ വരവ്. ‘ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം’ എന്ന അടികുറിപ്പോടെയാണ് ശ്രേണു ചിത്രങ്ങൾ സമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തി.