13 വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിച്ചു; ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

13 വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിച്ചു; ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:45 pm IST
Facebook
Twitter
WhatsAppTelegram

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈം​ഗീകാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്. 2010-ൽ ‘ഫാസ്റ്റ് ഫൈവ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്നെ ലൈം​ഗീകമായി അതിക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവശേഷം മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതായും പരാതിയിൽ പറയുന്നുണ്ട്. വിന്‍ ഡീസലിന്റെ മുൻ അസിസ്റ്റന്റായ ആസ്റ്റ ജോനാസനാണ് പരാതി നൽകിയത്.

ഡിസംബർ 21 നാണ് 56 കാരനായ വിന്‍ ഡീസലിനെതിരെ പരാതി നൽകിയത്. തന്റെ എതിർപ്പ് അവ​ഗണിക്കാതെ കടന്ന് പിടിച്ചെന്നും സ്വയംഭോഗം ചെയ്തെന്നുമാണ് പരാതി. അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമമെന്നും പരാതിയിൽ പറയുന്നുണ്ട്. നടന്റെ സഹോദരിയ്‌ക്കെതിരിക്കും ഇവരുടെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് ആസ്റ്റ ജോനാസനെ നടന്റെ സഹോദരിയായിരുന്നു പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, പ്രതികാര നടപടി, മാനസിക ബുദ്ധിമുട്ട് തുടങ്ങിയവ വിന്‍ ഡീസലിൽ നിന്നും നേരിടേണ്ടി വന്നെന്നാണ് പരാതിയിൽ വിശദമാക്കുന്നത്.

ആക്രമണം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും സ്വന്തം കഴിവുകളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയെന്നും പരാതിയിൽ വിശദമാക്കുന്നുണ്ട്. കരിയറിൽ മുന്നോട്ട് വരാൻ ലൈംഗികപരമായ പ്രത്യുപകാരങ്ങൾ ചെയ്യേണ്ടതുണ്ടോയെന്ന് പരാതിക്കാരി കോടതിയോട് ചോദിച്ചു.

എന്നാൽ, ആസ്റ്റ ജോനാസിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് വിന്‍ ഡീസലിന്റെ അഭിഭാഷകന്‍ പറയുന്നത്. തങ്ങളുടെ സ്ഥാപനത്തിൽ 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരി 13 വർഷത്തിന് ശേഷം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇത്രയും വർഷം സംസാരിക്കാതിരുന്നത് ഭയം മൂലമാണെന്നായിരുന്നു യുവതി പറഞ്ഞത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ നിർമ്മാതാവ് കൂടിയായ വിന്‍ ഡീസൽ ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾക്ക് പുറമേ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX, റിഡിക്ക് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെയാണ് വിൻ ഡീസൽ അവതരിപ്പിച്ചത്.

Tags: Vin Diesel's
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies