എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! അല്പം മുൻപുവരെ തമാശയും പറഞ്ഞ് ചിരിച്ചുകളിച്ചിരുന്ന മനുഷ്യൻ ആളാകെ മാറി: ലാലേട്ടനെ കുറിച്ച് ശ്രീജിത്ത് പണിക്കർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! അല്പം മുൻപുവരെ തമാശയും പറഞ്ഞ് ചിരിച്ചുകളിച്ചിരുന്ന മനുഷ്യൻ ആളാകെ മാറി: ലാലേട്ടനെ കുറിച്ച് ശ്രീജിത്ത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

ഷൂട്ടിംഗ് സെറ്റിൽ കണ്ട ലാലേട്ടനെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവെച്ച് ശ്രീജിത്ത് പണിക്കർ. പുതിയ ചിത്രമായ നേരിന്റെ ചിത്രീകരണ സ്ഥലത്ത് വെച്ചാണ് ശ്രീജിത്ത് പണിക്കർ മോഹൻലാലിനെ കണ്ടത്. ടേക്കിന് മുൻപ് വരെ തമാശ പറഞ്ഞ് ചിരിക്കുന്ന ലാലേട്ടന്റെ ഭാവ പകർച്ചയെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. മോഹൻലാലിലെ നടൻ കളിമണ്ണ് പോലെയാണ്. നല്ലൊരു ശില്പിയുടെ കയ്യിൽ കൊടുക്കൂ, നിങ്ങൾ കാണാൻ ആഗ്രഹിച്ചത് ഉണ്ടാക്കിത്തരും. ഇവിടെ ആ ശില്പിയാണ് ജീത്തു
ജോസഫെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് വായിക്കാം

മൂന്നുമാസം മുൻപ് ‘നേര്’ സിനിമയുടെ സെറ്റിൽ വച്ചാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. ആൾ കോസ്റ്റ്യൂമിലാണ്. കോട്ട് ഒഴികെയുള്ള വക്കീൽ വേഷം. ചെന്നമാത്രയിൽ പണ്ടുതൊട്ടേ അറിയാമെന്ന മട്ടിൽ പല വിഷയങ്ങളും തമ്മിൽ സംസാരിക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആളെ പണ്ടുതൊട്ട് അറിയാമല്ലോ.

എന്തുമേതും ലാലേട്ടന് വിസ്മയമാണ്. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. കുടുംബ വിശേഷങ്ങളിൽ നിന്ന് നേതാജിയെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക്, അവിടെനിന്ന് ചർച്ചകളിലേക്ക്, ട്രോളുകളിലേക്ക്, സിനിമകളിലേക്ക്, ജോലിയെക്കുറിച്ച്, ലാലേട്ടന്റെ അമ്മയെക്കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, ഗാജറ്റുകളെക്കുറിച്ച്, അങ്ങനെയങ്ങനെയങ്ങനെ. ഫോണിൽ വരുന്ന ട്രോളുകളൊക്കെ കൗതുകത്തോടെ കാണിച്ചുതരുന്നു. ഇടക്കിടെ ‘കഴിക്കാനെന്താ വേണ്ടത്, കുടിക്കാനെന്താ വേണ്ടത്’ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തെങ്കിലും വേണ്ടെന്നു പറഞ്ഞാൽ ഉടൻ: ”അതെന്താ വേണ്ടാത്തത്? മധുരം നല്ലതല്ലേ? അത് കുടിച്ചുകൂടേ?”

ലാലേട്ടന്റെ സ്വന്തം സജീവും ഒപ്പമുണ്ട്. അല്പസമയം കഴിഞ്ഞപ്പോൾ രവിയേട്ടനും (മേജർ) ഒപ്പം ചേർന്നു. ഇതിനിടെ ഷോട്ട് റെഡിയെന്ന് അറിയിപ്പ് വരുന്നു. കാരവാനിൽ നിന്ന് നേരെ ഷൂട്ടിലേക്ക്. ഒരു വക്കീൽ കോട്ട് ധരിച്ച്, കറുത്ത കണ്ണട വച്ചപ്പോഴേക്കും തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ ഞൊടിയിടയിൽ അഡ്വക്കേറ്റ് വിജയമോഹൻ ആയി മുന്നിൽ നിൽക്കുന്നു. സജീവും രവിയേട്ടനും ഞാനും ഷൂട്ടിങ് കാണാൻ നിൽക്കുകയാണ്.
അതിനിടെ ലാലേട്ടൻ അടുത്തേക്ക് വന്ന് ‘കിരീടം’ സിനിമയുടെ ക്ലൈമാക്‌സിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന ‘കലിപ്പൻ’ സാലുവിനെ പരിചയപ്പെടുത്തി. ആ സീൻ ഓർമ്മയില്ലേ എന്നു ചോദിച്ചു. കലിപ്പൻ ആവേശത്തിലാണ്. പക്ഷെ കലിപ്പനെക്കാൾ ആവേശം ലാലേട്ടന്. വീണ്ടും തിരികെ. ലാലേട്ടൻ റെഡിയാണ്. ‘റിഹേഴ്‌സൽ നോക്കണോ’ എന്നൊരു ചോദ്യം ഉയർന്നു കേട്ടു. കൈകൊണ്ട് വേണ്ടായെന്ന് കാട്ടി, ”ടേക്ക് പോകാം, ടേക്ക് പോകാം” എന്ന് ലാലേട്ടൻ പതുക്കെ.
അതിനുശേഷം ഞാൻ കണ്ടത് മാജിക്.

അല്പം മുൻപുവരെ തമാശയും പറഞ്ഞ് ചിരിച്ചുകളിച്ചിരുന്ന ആ മനുഷ്യൻ ആളാകെ മാറി. മുഖത്ത് കുട്ടിത്തം തീരെയില്ല. നിർവികാരം. എന്റെ കണ്മുന്നിൽ നിൽക്കുകയാണ് ‘ആക്ഷൻ’ വിളിക്ക് കാതോർത്ത് ലാലേട്ടൻ. എന്റെ വലതുവശത്ത് ഷൂട്ട് ചെയ്ത രംഗങ്ങൾ തത്സമയം കാണാവുന്ന മോണിറ്റർ. ”ആക്ഷൻ!” – ഉയർന്നുകേട്ട പ്രോംപ്റ്റുകളുടെ താളത്തിൽ വിവിധ ഭാവങ്ങൾ, നോട്ടങ്ങൾ, ഡയലോഗുകൾ, അവിശ്വസനീയത, പരിഭ്രമം, ആകെ അഭിനയമേളം. ഇപ്പുറത്ത് കട്ടയ്‌ക്കുനിന്ന് സിദ്ദിഖിക്ക. ‘കട്ട്!” ഷോട്ട് ഓക്കെ.
കട്ട് കേട്ടയുടൻ വിജയമോഹൻ വക്കീൽ എവിടെയോ പോയിമറഞ്ഞു, ആൾ വീണ്ടും മോഹൻലാൽ ആയി. ഒരു കള്ളച്ചിരിയോടെ അടുത്തേക്ക് വന്നുനിന്ന് മോണിറ്ററിൽ നോക്കി ആ സീൻ കണ്ടു. ഒപ്പം ഞങ്ങളോട് ഒരു ഡയലോഗും. ”വക്കീലന്മാർ എങ്ങനെ ഈ കോട്ടും ഇട്ടുകൊണ്ട് ഇത്രനേരം നിൽക്കുന്നു, അല്ലേ? എന്തൊരു ചൂട്! നിങ്ങള് നിൽക്കുന്നിടത്ത് എന്താ ഇത്ര കാറ്റ്. എനിക്ക് കിട്ടുന്നില്ലല്ലോ.”
ഞാനപ്പോഴും ആ സീനിന്റെ ഹാങ്ങോവറിൽ നിൽക്കുകയാണ്. ലാലേട്ടൻ അതൊക്കെ അപ്പൊഴേ വിട്ടു. ആ ഷോട്ട് എടുക്കാൻ പോകുന്നതിന് ഒന്നൊന്നര മണിക്കൂർ മുൻപെങ്കിലും ഞങ്ങൾ വർത്തമാനം പറയാൻ തുടങ്ങിയതാണ്. അവിടെനിന്നും നേരെ പോയി അഭിനയിച്ചിട്ടു വരികയാണ്. ഇതിനൊക്കെ എപ്പോൾ തയ്യാറെടുത്തോ എന്തോ! തീരെ ചെറിയ പ്രായത്തിൽ ആദ്യമായി ഒരു ഷൂട്ട് കണ്ടതിന്റെ കുഞ്ഞോർമ്മകൾ എനിക്ക്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ സിനിമയുടെ ക്ലൈമാക്‌സിനു തൊട്ടുമുൻപ് കാക്കോത്തി തന്റെ സ്വന്തം വീടും വീട്ടുകാരുടെ ചിത്രങ്ങളും കാണുന്ന സീൻ ചിത്രീകരിക്കുമ്പോൾ നടി രേവതിയുടെ തൊട്ടുപിന്നിൽ അഞ്ചുവയസ്സുകാരനായ ഞാനും ഉണ്ടായിരുന്നത്രേ! ??
വീണ്ടും കാരവാനിലേക്ക്. രാത്രി തിരികെ മടങ്ങുമ്പോൾ ഞാനെന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞു: ”ഇന്നത്തെ ദിവസം ഞാൻ മറക്കില്ല. ഇന്നു ഞാൻ ലാലേട്ടൻ അഭിനയിക്കുന്നത് നേരിൽ കണ്ടു. എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! ഒരു രക്ഷയുമില്ല! ഈ പടം ഹിറ്റടിക്കണം.”

ഇന്നിതാ, ‘നേര്’ തിയറ്ററുകൾ നിറഞ്ഞോടുന്നു. വിജയത്തിൽ എനിക്കും അങ്ങേയറ്റത്തെ സന്തോഷം. നിരവധി പ്രിയപ്പെട്ടവർ അണിനിരന്ന ചിത്രം കൂടിയാണ് ‘നേര്’ – ശങ്കർ, ജഗദീഷേട്ടൻ, സിദ്ദിഖ് ഇക്ക, ഗണേഷേട്ടൻ, ഡോ പ്രശാന്ത്, നന്ദുവേട്ടൻ, ഷെഫ് പിള്ളേച്ചൻ. അവരുടെ സന്തോഷം നമ്മുടേത് കൂടിയാകുമല്ലോ.
പലരും പറഞ്ഞുകണ്ടു, ‘ഞങ്ങളുടെ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയേ’ എന്ന്. അതിന് അങ്ങേര് എവിടെയെങ്കിലും പോയിട്ടുവേണ്ടേ? മോഹൻലാലിലെ നടൻ കളിമണ്ണ് പോലെയാണ്. നല്ലൊരു ശില്പിയുടെ കയ്യിൽ കൊടുക്കൂ, നിങ്ങൾ കാണാൻ ആഗ്രഹിച്ചത് ഉണ്ടാക്കിത്തരും. ഇവിടെ ആ ശില്പിയാണ് ജീത്തു ജോസഫ്!

Tags: mohanlalSreejith Paniker
Share
Tweet
SendShare

More News from this section

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ യാത്രയ്‌ക്കിടെ ഒൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies