മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ബോക്സോഫീസിൽ വൻ കുതിപ്പിൽ. ഞങ്ങളുടെ ലാലേട്ടനെ വർങ്ങൾക്ക് ശേഷം തിരികെ കിട്ടിയെന്നും ജീത്തു ജോസഫ് നൽകിയെന്നുമാണ് ആരാധകർ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ മൂന്ന് കോടി രൂപയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ നിന്നും മാത്രം ആദ്യ ദിനം 2.80 കോടി രൂപയാണ് കിട്ടിയതെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു പ്രമുഖ അനലിസ്റ്റായ വാട്ട് ദ ഫസ് സൂചിപ്പിക്കുന്നത് കേരള ബോക്സ് ഓഫീസില്‍ റിലീസിന് നേര് നേടിയത് 2.23 കോടി രൂപ നേടിയെന്നാണ്. മൗത്ത് റിവ്യൂവിലൂടെ രാത്രി ഷോകളില്‍ വൻ കുതിച്ച് ചാട്ടം ഉണ്ടായി എന്നും അത് ബോക്സ് ഓഫീസില്‍ കാര്യമായി പ്രതിഫലിക്കുമെന്ന സൂചനയുമാണ് വാട്ട് ദ ഫസ് നല്‍കുന്നത്. നേരിന്റെ ആദ്യ ദിന കളക്ഷനിലൂടെ മോഹൻലാൽ വീണ്ടുമൊരു ഹിറ്റിലേക്ക് എത്തിക്കുകയാണ്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ചിത്രമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി മോഹൻലാൽ എത്തിയ നേര്. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായ മണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുറ്റതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.