ന്യൂഡൽഹി: കേരളത്തിന് ഉത്സവകാല അധികനികുതിയുടെ ഭാഗമായി 1,404.50 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 28 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 72,961.21 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേന്ദ്രത്തിന്റെ നികുതി വിഹിതം താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഉത്സകാലം-പുതുവത്സരം എന്നീ കാര്യങ്ങൾ കണക്കിലെടുത്ത് പ്രതിമാസ നികുതി വിഹിതം ഈ കഴിഞ്ഞ ഡിസംബർ 11-ന് കേന്ദ്ര സർക്കാർ അതത് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതിന്റെ അധിക ഗഡു എന്ന നിലയിലാണ് പണം അനുവദിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും വേണ്ടി ഈ തുക വിനിയോഗിക്കാം. സാമൂഹ്യ പെൻഷനുൾപ്പെടെ നൽകുന്നതിൽ കേരളത്തിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത ധനസഹായം.