1 കോടി രൂപ നഷ്ടപരിഹാരം തരണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഹൈക്കോടതിയിലേക്ക്..
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1 കോടി രൂപ നഷ്ടപരിഹാരം തരണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഹൈക്കോടതിയിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 10:17 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന. ഒരുകോടി രൂപ ആവശ്യപ്പെടാനാണ് ഹർഷിന സമരസമിതിയുടെ തീരുമാനം. സംഭവത്തിൽ ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ രണ്ട് ദിവസത്തിനകം പോലീസ് കോടതിയിൽ കുറ്റപത്രം നൽകും. ശസ്ത്രക്രിയ നടത്തിയവർക്കെതിരെ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹർഷിന സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതോടെയാണ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയത്. ചികിത്സാ പിഴവ് വരുത്തിയവർക്കെതിരെ ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയതിന് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയ കാര്യം മെഡിക്കൽ സംഘത്തിലുള്ള ഡോക്ടർമാരായ സികെ രമേശൻ, ഡോ. എം ഷഹ്ന, നഴുസുമാരായ എം. രഹ്ന, കെജി മഞ്ജു എന്നിവർ ശ്രദ്ധിക്കാതിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞും അതികഠിനമായ വയറുവേദന ഹർഷിനയ്‌ക്ക് അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയത് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നീട് വീണ്ടും ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയായിരുന്നു. ഒരുപാട് നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നതെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.

Tags: CourtHarshina
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies