150 കോടി രൂപയുടെ സഹകരണ തട്ടിപ്പ്; കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ കേദാർ കുറ്റക്കാരനെന്ന് കോടതി; 5 വർഷം തടവിന് വിധിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

150 കോടി രൂപയുടെ സഹകരണ തട്ടിപ്പ്; കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ കേദാർ കുറ്റക്കാരനെന്ന് കോടതി; 5 വർഷം തടവിന് വിധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 01:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സഹകരണബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഹാരാഷ്‌ട്ര മുൻമന്ത്രിയും സൗനറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ സുനിൽ കേദാറിനെതിരെയാണ് നാഗ്പൂരിലെ പ്രത്യേക കോടതിയുടെ വിധി. ബാങ്കിൽ ചെയർമാനായിരിക്കെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിനായി നിക്ഷേപത്തെ വകമാറ്റി ഉപയോഗിക്കുകയും ഇതുവഴി ബാങ്കിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കേസ്. സംഭവത്തിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി, സുനിൽ കേദാറിനെ അഞ്ച് വർഷത്തെ തടവിന് വധിച്ചു. ഇതുകൂടാതെ 12.50 ലക്ഷം രൂപ പിഴയും അടയ്‌ക്കണം.

കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്കും ഇതേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. അഡീഷണൽ സെഷൻസ് ജഡ്ജ് ജ്യോതി പ്രഖ്ഹാളെ പർക്കറിന്റേതാണ് ഉത്തരവ്.

ഇരുപത് വർഷത്തോളം പഴക്കമുള്ളതാണ് കേസ്. അന്ന് നാഗ്പൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായിരുന്നു കേദാർ. തുടർന്ന് 2002ലാണ് ബാങ്ക് നിക്ഷേപത്തിൽ ഇയാൾ തട്ടിപ്പ് നടത്തുന്നത്. നിരവധി സഹപ്രവർത്തകർക്ക് പങ്കുണ്ടായിരുന്നെങ്കിലും കേസിലെ പ്രധാനപ്രതി സുനിൽ കേദാറായിരുന്നു. ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപം ഉപയോഗിച്ച് മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നുള്ള സ്വകാര്യ കമ്പനികൾ സർക്കാർ ബോണ്ടുകൾ വാങ്ങി. 125 കോടി രൂപയുടെ ബാങ്ക് നിക്ഷേപമായിരുന്നു ഇതിനായി ഉപയോഗിച്ചത്. പിന്നീട് ഇത് തിരിച്ചടയ്‌ക്കാൻ കമ്പനികൾക്ക് കഴിഞ്ഞില്ല. ഇതോടെ ബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റർ കണ്ടെത്തി പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡിവൈഎസ്പിയാണ് കേസിന്റെ ചുമതല ഏറ്റെടുത്തത്. 2022 നവംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ചെയർമാൻ സുനിൽ കേദാർ കൂടാതെ ബാങ്ക് മാനേജർ, ചീഫ് അക്കൗണ്ടന്റ് എന്നിവരടക്കം പ്രതിയായിരുന്നു. ആകെ 11 പേരെയാണ് കേസിൽ പ്രതി ചേർത്തത്.

Tags: nagpurcongress mlaco-operative bank scamSunil Kedar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies