കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. ഈരാറ്റുപേട്ടയിലാണ് സംഭവം. തലപ്പലം സ്വദേശി രാജീവ് ആർവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്തിരുന്ന സ്വകാര്യ ബസിൽ വച്ചാണ് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.
ഇന്നലെ രാവിലെ 10-മണിയോടെയായിരുന്നു സംഭവം. രാവിലെ 10. 45 ഓടെ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോൾ ബസിനുള്ളിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടി ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.