അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താം, സാക്ഷിയാക്കണം; കോടതിയിൽ അപേക്ഷ നൽകി ന്യൂസ് ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താം, സാക്ഷിയാക്കണം; കോടതിയിൽ അപേക്ഷ നൽകി ന്യൂസ് ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനീസ് അനുകൂല പ്രചരണം നടത്തുന്നതിനായി ന്യൂസ് ക്ലിക്ക് പോർട്ടൽ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിച്ചെന്ന കേസിൽ വഴിത്തിരിവ്. ന്യൂസ് ക്ലിക്കിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തി സാക്ഷിയാകാൻ അപേക്ഷ നൽകി. യുഎപിഎ നിയമപ്രകാരമെടുത്തിരിക്കുന്ന കേസിൽ ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അമിത് ചക്രവർത്തി അപേക്ഷ നൽകിയിരിക്കുന്നത്. കേസിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താൻ തയ്യാറാണെന്നും ചക്രവർത്തി കോടതിയെ അറിയിച്ചു. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്താൻ ചൈനീസ് ഏജന്റുമാരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചു, ഇന്ത്യയുടെ പരമാധികാരം തകർക്കുകയും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു എന്ന വാർത്താ പോർട്ടലിന്റെ കേസിൽ തന്നെ സാക്ഷിയാക്കണമെന്നാണ് അമിത് ചക്രവർത്തി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫീസിലും സ്ഥാപനവുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ഉൾപ്പെടെ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇരുവരെയും യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഈ റെയ്ഡുകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വിട്ടുകിട്ടാനുള്ള പുർകായസ്തയുടെ ഹർജി ജസ്റ്റിസ് ഹർദീപ് കൗർ കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.

ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്. 2019-ലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആന്റ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് പ്രബീർ ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറയുന്നു. കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടേതല്ല, തർക്ക പ്രദേശങ്ങളാണെന്ന വ്യാഖ്യാനം നടത്തി. അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗത്തിന്റെ പക്കൽ നിന്ന് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ് ക്ലിക്ക് പണം സ്വീകരിച്ചു. കർഷക സമരത്തിനിടയിൽ അവശ്യ സാധന-സേവന ലഭ്യത തടസ്സപ്പെടുത്താൻ ശ്രമിച്ചു. കൊറോണയുടെ വ്യാപനം തടയാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ മോശമാക്കി പ്രചരിപ്പിച്ചുവെന്നും പോലീസിന്റെ എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: WitnessNewsClickamith chakravarthy
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies