ശ്രീനഗർ: പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ട് സൈന്യം. രജൗരിയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
കശ്മീർ പോലീസും, രഹസ്യാന്വേഷണ ഏജൻസികളും സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് പൂഞ്ച്-രജൗരി സെക്ടർ സന്ദർശിച്ചു. സൈന്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം അവലോകനം ചെയ്തു. തുടർന്ന് ഭീകരരെ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മനോജ് പാണ്ഡെ സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകി.