മനാമ : ബഹ്റൈൻ പ്രവാസി കൂട്ടായ്മയും, ആർഷ വിദ്യാപീഠം കൊയിലാണ്ടിയും സംയുക്ത ആഭിമുഖ്യത്തിൽ അക്ഷര മധുരം പരിപാടി നടത്തി.
തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മാതൃ സമിതിയുടെ അഭിമുഖ്യത്തിൽ ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സംവിധായകൻ രാമസിംഹൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മയിൽപ്പീലി മാസിക ക്ഷേത്രം മാതൃ സമിതി പ്രസിഡന്റ് പ്രീത പൊന്നാടത്തിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ക്ഷേത്രം സെക്രട്ടറി സുനിൽ കുമാർ എ.കെ അധ്യക്ഷനായ ചടങ്ങിൽ ജിഷ പി, സപ്ന സി എന്നിവർ സംസാരിച്ചു.