പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സീപം മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലാണ് സംഭവം. അരി കയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഉൾപ്പെടെ എട്ട് പേരായിരുന്നു ട്രാക്ടറിൽ ഉണ്ടായിരുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് എരുമേലിയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞതായാണ് വിലയിരുത്തൽ. ഇന്ന് വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്താവും നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് പോലീസ് വ്യക്തമാക്കി.