"എത്ര സ്വർണ്ണം തരുമെന്ന് ചോദിക്കുന്ന പെൺകുട്ടികളുണ്ട്, അതു പാടില്ല, പഠിത്തം കഴിഞ്ഞാൽ അവനവന്റെ കാര്യം നോക്കണം": നടൻ വിജയരാഘവൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“എത്ര സ്വർണ്ണം തരുമെന്ന് ചോദിക്കുന്ന പെൺകുട്ടികളുണ്ട്, അതു പാടില്ല, പഠിത്തം കഴിഞ്ഞാൽ അവനവന്റെ കാര്യം നോക്കണം”: നടൻ വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:21 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് നടൻ വിജയരാഘവൻ. താനും തന്റെ അച്ഛനും മകനും സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീധനം കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുന്നത് പോലെയാണ്. അതുപോലെ ചില പെൺകുട്ടികൾ വീട്ടുകാരിൽ നിന്നും സ്ത്രീധനം ചോദിച്ച് വാങ്ങാറുണ്ട്. അതും തെറ്റാണെന്നും അച്ഛൻ ഉണ്ടാക്കിയ കാശെല്ലാം അച്ഛന് അവകാശപ്പെട്ടതാണെന്നും വിജയരാഘവൻ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല. എന്റെ അച്ഛന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, ഞാന്‍ വാങ്ങിയിട്ടില്ല, എന്റെ സഹോദരിമാര്‍ക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, എന്റെ മക്കള്‍ക്കും സ്ത്രീധനം കൊടുത്തിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. എന്റെ രണ്ടാമത്തെ മകന്റെ ആലോചന നടക്കുന്ന സമയത്ത് പെണ്ണിന്റെ അച്ഛന്‍ എന്നെ വിളിച്ച് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ച് സ്ഥലമുണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആ വക കാര്യങ്ങള്‍ ഒന്നും അറിയണ്ട, അങ്ങനെയുള്ള സംസാരമേ വേണ്ട എന്ന് പറഞ്ഞു. എന്തുണ്ടെന്ന് പോലും ഞാന്‍ ചോദിച്ചിട്ടില്ല. മഹാ ചെറ്റത്തരമായിട്ടാണ് ഞാൻ കാണുന്നത്.

തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങള്‍ക്ക് ഉണ്ടാവണം. എന്തുണ്ട്, എന്ത് കിട്ടും എന്ന് ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവരെ വിശ്വസിക്കാനേ കൊള്ളില്ല. എന്റെ അഭിപ്രായം അതാണ്. എന്റെ രണ്ട് മരുമക്കളോടും അങ്ങനെയൊന്നും ചോദിച്ചിട്ടുമില്ല, അവരുടെ ഒരു സ്വത്തും മേടിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കൾ ചോദിച്ചിട്ടുമില്ല.

മൂത്ത മകന്‍ കല്യാണം കഴിച്ചിട്ട് 13 കൊല്ലമായി. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. അവിടെ ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കേണ്ട കാര്യമില്ല. എന്റെ വീടിന് പറ്റുന്ന കുട്ടിയാണോ അത് മാത്രമാണ് നോക്കേണ്ടത്. ഞങ്ങൾ സാധാരണ ആൾക്കാരെ പോലെയാണ് ജീവിക്കുന്നത്. വലിയ രീതിയിൽ ജീവിക്കുന്നവരൊന്നുമല്ല, ആ ചുറ്റുപാടിന് അനുയോജ്യമായ പെൺകുട്ടിയാണോന്നാണ് നോക്കിയത്. എന്റെ മകനും അങ്ങനെ തന്നെയാണ്. അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ട്. അത് മതി..

പിന്നെ സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. സ്ത്രീധനം കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുവല്ലേ. അച്ഛനും അമ്മയും ചെയ്യുന്ന തെറ്റാണ് അത്. പെണ്ണുങ്ങള്‍ക്കും ആ പ്രശ്‌നമുണ്ട്. ഞാന്‍ പോവല്ലേ, എനിക്ക് എന്ത് കിട്ടും, എനിക്ക് അവിടെ ചെല്ലുമ്പോള്‍ ഒരു വില വേണ്ടേ എന്നൊക്കെ ചോദിക്കുന്ന പെണ്ണുങ്ങളുണ്ട്. അച്ഛൻ കുറച്ച് പണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്ക് എന്ത് തരും, എന്ന് ചോദിക്കുന്ന പെൺകുട്ടികളുമുണ്ട്. അത് പാടില്ല. അച്ഛന്‍ ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം. അങ്ങനെയായിരിക്കണം കുട്ടികള്‍ ചിന്തിക്കേണ്ടത്. വാങ്ങിക്കുന്നതും കൊടുക്കുന്നതും തെറ്റാണ്’- വിജയരാഘവൻ പറഞ്ഞു.

 

Tags: vijayaraghavan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies