വയനാട്: വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് സിസി സ്വദേശി വർഗീസിന്റെ വീട്ടിലെത്തിയ കടുവ ആടിനെ കൊലപ്പെടുത്തി. ഇന്ന് രാത്രി 9:30-ഓടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഞാറക്കാട്ടിൽ സന്തോഷിന്റെ പശുകിടാവിനെ കൊലപ്പെടുത്തി കടുവ ഭക്ഷിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കടുവയെ പിടികൂടാനായി തൊഴുത്തിനു സമീപം കെണികൾ സ്ഥാപിച്ച് വനംവകുപ്പ് കാത്തിരിക്കുമ്പോഴാണ് പ്രദേശത്ത് കടുവ വീണ്ടും എത്തിയത്.