പത്തനംതിട്ട: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കായംകുളം സ്വദേശി മണിയമ്മ (53) ആണ് മരിച്ചത്. കായംകുളം കെപി റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ടാങ്കർ ലോറിയുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പാലക്കാട് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ബൈക്ക് യാത്രക്കാരായ കണിമംഗലം സ്വദേശികാളാണ് മരിച്ചത്. ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.