ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആരാധിക്കുന്ന താരമാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ സലാറിലുടെ മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള പുത്തൻ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പൊങ്കലിന് റിലീസ് ചെയും. ‘ ഏറെ കാലമായി ആകാംഷയോടെ ഞാൻ കാത്തിരിക്കുന്ന നിമിഷമാണിത്. റിബൽ സ്റ്റാർ പ്രഭാസിന്റെ പുതിയ ഒരു അവതാരം വരുന്നു. പൊങ്കലിന് കാണാം’. മാരുതി സമൂഹമാദ്ധ്യമമായ എക്സിൽ ചിത്രത്തെ കുറിച്ച് പറഞ്ഞു. മാരുതി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രഭാസിന്റെ മികച്ച കഥാപാത്രങ്ങളിലൊന്ന് ഈ ചിത്രത്തിലൂടെ ആരാധകർക്ക് കാണാമെന്നാണ് പ്രതീക്ഷ.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സൻസ്ഫിക്ഷൻ ചിത്രമായ കൽക്കി 2898 എന്ന ചിത്രത്തിലാണ് പ്രഭാസ് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമാ മേഖലയിലെ മികച്ച താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കൽക്കി.
Excited and been waiting for this moment for a long time!
Happy to present Rebel Star #Prabhas in a brand new avatar 🤗
See you all for Pongal 🙂#PrabhasPongalFeast @vishwaprasadtg @peoplemediafcy @vivekkuchibotla pic.twitter.com/px5CKz3b6c
— Director Maruthi (@DirectorMaruthi) December 29, 2023