"ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?" കർണാടകയിൽ മുസ്ലിം കോളനികൾക്കായി 1000 കോടി രൂപ അനുവദിക്കുന്ന കോൺഗ്രസിന്റെ പ്രീണന നയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?” കർണാടകയിൽ മുസ്ലിം കോളനികൾക്കായി 1000 കോടി രൂപ അനുവദിക്കുന്ന കോൺഗ്രസിന്റെ പ്രീണന നയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മുസ്ലിം കോളനികളുടെ വികസനത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലീം പ്രീണനം നടത്തുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു.

ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളുടെയും കോളനികളുടെയും വികസനത്തിന് 1000 കോടി രൂപയുടെ കർമപദ്ധതി തയ്യാറാക്കാൻ സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അശോക.

“കഴിഞ്ഞ ഏഴു മാസത്തിനിടെ 500-ലധികം കർഷകർ കർണാടകയിൽ ആത്മഹത്യ ചെയ്ത സാഹചര്യമുണ്ട്. അവരുടെ കാര്യം നോക്കാതെ
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് ഒന്നിന് പിറകെ ഒന്നായി സമ്മാനങ്ങൾ വർഷിക്കുകയാണ്. ഈ സർക്കാരിന് കർഷകർക്ക് നൽകാൻ പണമില്ല, പക്ഷെ ന്യൂനപക്ഷ കോളനികൾക്ക് കൊടുക്കാൻ പണമുണ്ട്. ഇപ്പോൾ അദ്ദേഹം ന്യൂനപക്ഷ കോളനികൾക്കായി 1,000 കോടി രൂപ പ്രഖ്യാപിച്ചു. അതായത് ആകെ 11,000 കോടി രൂപ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയാണ് സിദ്ധരാമയ്യ.”

ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം 10,000 കോടിയായി ഉയർത്തുമെന്ന സിദ്ധരാമയ്യയുടെ മുൻ വാഗ്ദാനത്തെ സൂചിപ്പിച്ചുകൊണ്ട് അശോക പറഞ്ഞു

“എന്തുകൊണ്ടാണ് ഹിന്ദുകോളനികൾ വികസിപ്പിക്കാൻ സർക്കാർ പണം ചെലവഴിക്കാത്തത്? ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?” ആർ അശോക ചോദിച്ചു.

ന്യൂനപക്ഷ കോളനികളുടെ വികസനത്തിനായി 1000 കോടി രൂപയുടെ കർമപദ്ധതി രൂപീകരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കർമപദ്ധതി തയ്യാറാക്കുന്ന വേളയിൽ ന്യൂനപക്ഷ ജനസംഖ്യ കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഗ്രാന്റ് അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ന്യൂനപക്ഷത്തിൽ പെട്ട 6.4 ലക്ഷം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനും തീരുമാനിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം ക്രമേണ 10,000 കോടി രൂപയായി ഉയർത്തുമെന്ന് സിദ്ധരാമയ്യ ഈ മാസം ആദ്യം ഒരു പൊതു പരിപാടിയിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഈ നിർദ്ദേശം.

സിദ്ധരാമയ്യയുടെ ഈ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രംഗത്തെത്തിയിരുന്നു.

“സംസ്ഥാനത്തെ മുസ്ലീം കോളനികൾക്കായി 1000 കോടി രൂപ അനുവദിച്ചതിൽ തെറ്റൊന്നുമില്ല.1000 കോടി രൂപ 224 നിയമസഭാ മണ്ഡലങ്ങൾക്കായി വിഭജിച്ചാൽ അത് അധികമൊന്നുമല്ല,” ഡികെ ശിവകുമാർ പറഞ്ഞു

Tags: SiddharamaiahCM Siddaramaiah appeasing MuslimsMuslim appeasementR Ashoka
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies