എന്ത് നിലപാട്  സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളല്ല, സജി ചെറിയാനിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളു; മറുപടിയുമായി കെസിബിസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് നിലപാട്  സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രീയ പാർട്ടികളല്ല, സജി ചെറിയാനിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളു; മറുപടിയുമായി കെസിബിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാനിൽ നിന്നും അത്രയും മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ക്രൈസ്തവർ ഏത് രാഷ്‌ട്രീയം സ്വീകരിക്കണമെന്നും ഏത് നിലപാട് സ്വീകരിക്കണമെന്ന് മറ്റ് രാഷ്‌ട്രീയ പാർട്ടികളല്ല തീരുമാനിക്കേണ്ടതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

ഭരണഘടനയെ അപമാനിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനത്തുനിന്നും മാറി നിൽക്കേണ്ടിവന്ന വ്യക്തിയാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെ അഭിസംബോധന ചെയ്യാൻ പ്രത്യേകം വാക്കുകൾ ഉപയോഗിക്കുന്നവരുടെ സ്‌കൂളിൽ നിന്നും പരിശീലനം നേടിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്നും അത്രയും മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

ക്രൈസ്തവ വിഭാഗം രാജ്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി വിളിച്ചുചേർത്ത സൽക്കാരമായിരുന്നു അത്. അതിൽ രാഷ്‌ട്രീയം കാണേണ്ടതില്ല.  നിഷേധാത്മക നിലപാട് സ്വീകരിക്കാൻ ക്രൈസ്തവ സഭകൾക്ക് സാധിക്കില്ല. പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കുക എന്നത് ക്രൈസ്തവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്നും ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നെന്നും മന്ത്രി പരിഹസിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളിയുടെ പ്രതികരണം.

 

 

Tags: prime ministerkcbc
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies