പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ്സ് കോഡ്; പുതുവർഷത്തിലെ പുതിയ നിയന്ത്രണങ്ങൾ അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ്സ് കോഡ്; പുതുവർഷത്തിലെ പുതിയ നിയന്ത്രണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 06:52 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തി ക്ഷേത്രം അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ). ദർശനം നടത്താനെത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ്സ് കോഡുകൾ ഏർപ്പെടുത്തിയതായും ക്ഷേത്ര പരിസരത്ത് പാൻമസാല, പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗം പൂർണമായി നിരോധിച്ചതായും ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ക്ഷേത്ര പരിസരത്തെ പവിത്രത നിലനിർത്താനായാണ് പാൻമസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഹാഫ് പാന്റ്സ്, ഷോർട്ട്സ്, ജീൻസ്, പാവാട, സ്ലീവ്ലെസ് വസ്ത്രങ്ങൾ എന്നിവ ധരിച്ച് ഇനി മുതൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകില്ല. ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാർ ധോത്തിയും മറ്റും ധരിച്ച് വേണം ദർശനം നടത്താൻ. സ്ത്രീകൾ സാരി, സൽവാർ തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് വേണം ദർശനം നടത്താൻ. ക്ഷേത്രത്തിനുള്ളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോലീസിനും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നുനിയന്ത്രണങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു.

പുതുവത്സര ദിനത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിരവധിപ്പേർ ദർശനം നടത്തി. ഇന്ന് രാവിലെ മാത്രം 1,80,000-ത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. ദർശനം സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറകളും പൊതു അറിയിപ്പ് സംവിധാനവും സജ്ജമായിരുന്നു. ഒപ്പം ഭക്തർക്കായി കുടിവെള്ളം, പൊതു ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിരുന്നു.

Tags: puri jagannath temple
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies