എറണാകുളം: പുതുവത്സര ദിനത്തിൽ സംഘം ചേർന്ന് വീടുകയറി ആക്രമിച്ചതായി പരാതി. അയൽക്കാരായ വീട്ടുകാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇടപ്പള്ളി പോണേക്കര സ്വദേശിയായ അജയന്റെ പരാതിയിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
അയൽവാസിയായ ബിനിലിനെതിരെയാണ് അജയൻ എളമക്കര പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്.
ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.