മെറ്റാവേഴ്സിൽ കൗമാരക്കാരി പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകൾ. യുവാക്കളുമായി ചേർന്നുള്ള വെർച്വൽ റിയാലിറ്റി ഗെയിമിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. യുകെയിലായിരുന്നു വിചിത്ര സംഭവം. ശരീരകമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും യാഥാർത്ഥ ലോകത്ത് ഒരാൾ പീഡനത്തിനിരയായൽ ഉണ്ടാകുന്ന മാനസിക-വൈകാരിക ആഘാതങ്ങൾ അനുഭവിക്കുന്നതായി അവർ പറഞ്ഞു. മെറ്റാവേഴ്സിലെ ആദ്യ പീഡന കേസ് എന്ന നിലയ്‌ക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. ദി മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു കൂട്ടം യുവാക്കൾക്കൊപ്പം കൗമാരക്കാരിയുടെ ഡിജിറ്റൽ കഥാപാത്രം ഓൺലൈൻ റൂമിലായിരുന്നു.ഇതിനിടെയാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. മെറ്റാവേഴ്സ് പീഡകർക്ക് മുന്നിൽ വലിയൊരു അവസരമാണ് തുറന്നിടുന്നതെന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന സംഘ തലവൻ പറഞ്ഞു.
എന്താണ് മെറ്റാവേഴ്സ്
യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍ വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം എന്നാണ് സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്സിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭൗതിക സ്ഥലത്ത് ഇല്ലാത്ത ആളുകളുമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു വെര്‍ച്വല്‍ സ്പെയ്സാണിതെന്നാണ് ഫേസ്ബുക്ക് ഭാഷ്യം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഒരു ലോകമാണ് ഈ ഡിജിറ്റല്‍ റിയാലിറ്റി സാദ്ധ്യമാക്കുന്നത്.