ചെന്നൈ: ചെന്നൈയിൽ വൻ ലഹരിവേട്ട. ചായ പായ്ക്കറ്റിൽ കടത്താൻ ശ്രമിച്ച 15.8 കിലോഗ്രാം മെത്താഫെറ്റാമൈനാണ് നർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. ഇതിന് വിപണിയിൽ 75 കോടി രൂപയോളം വിലവരും. മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേയ്ക്ക് കടത്തുന്നതിനിടെയാണ് ലഹരി വസ്തുക്കളുമായി സംഘം പിടിയിലായത്. സംഭവത്തിൽ അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിലായി.
ഡിസംബർ 21 നും നർക്കോട്ടിക്സ് കൺട്രോൾ വിഭാഗം സമാനമായ രീതിയിൽ ഒരു ലഹരി വേട്ട നടത്തിയിരുന്നു. സംഭവത്തിൽ ഒരു വനിതയടക്കം നാല് പേരെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ്യാന്തര ശൃംഖലയെ പറ്റി വിവരം ലഭിക്കുന്നത്. പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് സംഘം പിടിയിലാകുന്നത്.