ജൂനിയർ ആർട്ടിസ്റ്റുകളെ പട്ടിയെപ്പോലെ തല്ലുന്നു, ഭക്ഷണം കഴിക്കാനും അനുവദിക്കില്ല; പൃഥ്വിരാജിന്റെ സിനിമാ സെറ്റിൽ ബൗൺസർമാരുടെ ​ഗുണ്ടാവിളയാട്ടമെന്ന് പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജൂനിയർ ആർട്ടിസ്റ്റുകളെ പട്ടിയെപ്പോലെ തല്ലുന്നു, ഭക്ഷണം കഴിക്കാനും അനുവദിക്കില്ല; പൃഥ്വിരാജിന്റെ സിനിമാ സെറ്റിൽ ബൗൺസർമാരുടെ ​ഗുണ്ടാവിളയാട്ടമെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

പൃഥ്വിരാജിന്റെ ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ക്രൂര മർദ്ദനം നേരിട്ടതായി ആരോപണം. ബൗൺസർമാർ സെറ്റിൽ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും ​ഗുണ്ടകളെപോലെ പെരുമാറുന്നെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. കളമശ്ശേരി എഫ്എസിടിയിലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. അവിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നം ഉണ്ടായതായി ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നത്.

ഭക്ഷണം കഴിക്കാനോ ശൗചാലയത്തിൽ പോകാനോ ബൗൺസർമാർ അനുവദിക്കുന്നില്ലെന്നാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ പരാതി. പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയ്‌ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

‘ജൂനിയർ ആർട്ടിസ്റ്റിനെ പട്ടിയെപ്പോലെയാണ് അവർ കാണുന്നത്. ഉച്ച ഭക്ഷണം കഴിക്കേണ്ട സമയത്ത് പ്രൊഡക്ഷൻ ആഹാരം ശരിയാക്കി വയ്‌ക്കും. എന്നാൽ, ബൗൺസർമാർ സമ്മതിക്കില്ല. അതുപോലെ ഒന്ന് ടോയ്ലറ്റിൽ പോകാൻ പോലും അനുവദിക്കില്ല. ബൗൺസർമാരുടെ സൗകര്യത്തിന് മാത്രമേ നമുക്ക് എന്തും ചെയ്യാൻ സാധിക്കുകയുള്ളൂ.

ഞങ്ങൾ നിരവധി സെറ്റുകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ട് പോയിട്ടുണ്ട്. പക്ഷേ, ഇതുപോലൊരു സെറ്റ് ആദ്യമായിട്ടാണ് കാണുന്നത്. വളരെ അധികം ഉപദ്രവിച്ചിട്ടുണ്ട്. അക്രമാസക്തരായാണ് ഞങ്ങളോട് ഞങ്ങളോട് പെരുമാറുന്നത്. തുടർച്ചയായി 12 ദിവസമായി ഞങ്ങൾ സെറ്റിലുണ്ട്. ക്രിസ്മസിന് പോലും വീട്ടിൽ പോയിട്ടില്ല. ഞങ്ങൾക്കൊക്കെ വേറെ ജോലിയൊക്കെ ഉണ്ടെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണമാണ് ജൂനിയർ ആർട്ടിസ്റ്റായി വരുന്നത്.

പൃഥിരാജിന്റെ ​ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമാ ലൊക്കേഷനിലാണ് ഞങ്ങൾ. കഴിഞ്ഞ ദിവസം അവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടായി, പുതുതായിട്ട് 19 വയസ്സുള്ള ഒരു ബൗൺസർ സെറ്റിൽ വന്നിട്ടുണ്ടായിരുന്നു. അയാൾ കല്ല് കൊണ്ട് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ഇടിച്ചു. ഒരു കാരണവും ഇല്ലാതെയാണ് ജൂനിയർ ആർട്ടിസ്റ്റിനെ തല്ലിയത്. ഇത് ഞങ്ങൾ ചോദിക്കാൻ പോയിരുന്നു. പക്ഷേ, ക്രൂവിലുള്ള ബാക്കിയുള്ളവർക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പ്രതികരിച്ചവർക്കെതിരെ അവർ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ആരും കാണാതെ പ്രതികരിച്ചവരുടെ ചിത്രങ്ങളെടുത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. ഞങ്ങളോട് ഷൂട്ടിന് വരണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.

പ്രശ്നം നടന്നപ്പോൾ പ്രതികരിച്ചു, അതിനാണ് ഇത്തരത്തിൽ ഇവർ ചെയ്യുന്നത്. ഞങ്ങളെ ലൊക്കേഷനിൽ കയറ്റാത്ത വിവരം കണ്ണൂരിലുള്ള മറ്റൊരു ജൂനിയർ ആർട്ടിസ്റ്റായ സുഹൃത്തിനോട് പറഞ്ഞു. അയാൾ ഇന്ന് ലൊക്കേഷനിൽ ഇക്കാര്യം ചോദ്യം ചെയ്തതിന് അവിടെയുള്ള മറ്റ് ബൗൺസർമാർ ചേർന്ന് മർദ്ദിച്ചു. തലയുടെ പിൻഭാ​ഗത്താണ് അയാൾക്ക് അടി കിട്ടിയത്. ഛർദ്ദിക്കുകയും ചെയ്തു.

പോലീസിനോടും ഇക്കാര്യങ്ങൾ പറഞ്ഞു. പക്ഷെ, അവർ ഞങ്ങളെ കൂടുതലായി സപ്പോർട്ട് ചെയ്തിട്ടില്ല. അവർ കൈക്കൂലി വാങ്ങുന്നവരോടൊപ്പമല്ലേ നിൽക്കത്തുള്ളൂ. കഞ്ചാവും മയക്കുമരുന്നും ഉപയോ​ഗിച്ച ഒരു ​ഗുണ്ടാ സംഘമാണ് അവിടെയുള്ളത്. ഞങ്ങൾക്ക് ഒരു വിലയും നൽകുന്നില്ല. ഞങ്ങൾ ഇത്രയും ദിവസമായി അവർ പറയുന്നത് കേട്ട് നിന്നിട്ടേയുള്ളൂ. പക്ഷേ, ബൗൺസർമാർ ​ഗുണ്ടായിസമാണ് നടത്തുന്നത്.’- ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നു.

 

Tags: PrthvirajGuruvayur Ambalanadayil
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies