കോട്ടയം: അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. ഒരാൾക്ക് പൊള്ളലേറ്റു. കോട്ടയം കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി ഐക്കരയില്‍ ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലായവ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടന ശബ്ദം 2 കിലോമീറ്റർ അകലെ വരെ കേൾക്കാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
അപകട സമയത്ത് വീട്ടിൽ കുട്ടികളടക്കം ഉണ്ടായിരുന്നതായാണ് പറയുന്നത്. ഇവിടെ കാലങ്ങളായി പടക്ക നിർമാണം ഉള്ളതായും നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ, നടന്നിരുന്നതെന്നാണ് സംശയം ഉയരുന്നത്.