ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി സിംഹ ദ്വാരത്തിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ മഹത്തായ സിംഹദ്വാരം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ എക്സിലൂടെ പങ്കുവച്ചത്. 32 പടികളുടെ ഇരു ഭാഗത്തായാണ് സിംഹദ്വാരം പണിതിരിക്കുന്നത്.
പരമ്പരാഗത നാഗര ശൈലിയിലാണ് രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 380 അടി നീളവും, 250 അടി വീതിയും, 161 അടി ഉയരവുമുണ്ട്. നാഗര വാസ്തുവിദ്യയിലാണ് ക്ഷേത്രം പണിതത്. ചുവരുകൾ ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. മൂന്ന് നിലകളിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഓരോ നിലയും 20 അടി ഉയരത്തിലാണുള്ളത്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
श्री राम जन्मभूमि मंदिर का भव्य सिंहद्वार
The Magnificent Sinh Dwar of Shri Ram Janmbhoomi Mandir.
📍Ayodhya pic.twitter.com/1BhjPpJh2N
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 4, 2024
ക്ഷേത്രത്തിനുള്ളിൽ നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന, കീർത്തന മണ്ഡപങ്ങൾ എന്നീ അഞ്ച് മണ്ഡപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ തുണുകളിലും ചുവരുകളിലും ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്.
കോടിക്കണക്കിന് ജനങ്ങളുടെ കാത്തിരിപ്പാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക്12-മണിക്കാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും.