2018-ന്റെ രഹസ്യങ്ങളെല്ലാം ജൂഡ് വെളിപ്പെടുത്തി; വീഡിയോ പുറത്ത് വിട്ട് ഓസ്കാർ അക്കാദമി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

2018-ന്റെ രഹസ്യങ്ങളെല്ലാം ജൂഡ് വെളിപ്പെടുത്തി; വീഡിയോ പുറത്ത് വിട്ട് ഓസ്കാർ അക്കാദമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 09:32 am IST
Facebook
Twitter
WhatsAppTelegram

ഓസ്കറിന്റെ ഔദ്യോ​ഗിക എൻട്രിയായി പരി​ഗണിച്ച ഇന്ത്യയിൽ നിന്നുള്ള ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഓസ്കറിന്റെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ സിനിമയുടെ മേക്കിം​ഗിനെക്കുറിച്ചുള്ള വീഡിയോ പങ്കുവക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി, നിർമ്മാതാവ് വേണു കുന്നമ്പിള്ളി, ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചമന്‍ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ് എന്നിവരാണ് വീഡിയോയിലുള്ളത്.

2018 എന്ന സിനിമയിലേക്ക് ജൂഡ് ആന്റണി എങ്ങനെയാണ് എത്തിച്ചേർന്നതെന്നും ചിത്രത്തിലെ സുപ്രധാന രം​ഗങ്ങളെക്കുറിച്ചും വീഡിയായിൽ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചേർന്നതെന്നാണ് ജൂഡ് പറയുന്നത്. ഈ സിനിമയിൽ വർക്ക് ചെയ്തവരിൽ കൂടുതൽ പേരും 2018-ലെ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. ‌വെള്ളപ്പൊക്ക സമയത്ത പത്രങ്ങൾ വായിക്കുമ്പോഴാണ് സിനിമയെക്കുറിച്ച് ആലോചിച്ചത്. ഇതിൽ ജാതിയില്ല,മതമില്ല,രാഷ്‌ട്രീയമില്ല സമത്വം മാത്രം. അങ്ങനെയായിരുന്നു ഈ ഒരു ചിത്രം ചെയ്യണമെന്ന് പൂർണമായി തീരുമാനിച്ചതെന്ന് ജൂഡ് ആന്റണി പറയുന്നു.

വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടത്തിലായിരുന്നു സിനിമക്കായി സെറ്റിട്ടത്. രണ്ടേക്കർ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാൻ ടാങ്കിലേക്ക് കൂടുതൽ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് അതേ ഇഫക്ട് സാധ്യമാക്കിയത്. കടൽക്ഷോഭവും തിരമാലകളും സൃഷ്ടിക്കുന്നതിനായി യന്ത്രങ്ങൾക്ക് പകരം മനുഷ്യനെയായിരുന്നു ആശ്രയിച്ചത്. പത്തും പതിനഞ്ചും ആളുകള്‍ ടാങ്കിലിറങ്ങി ബോട്ടില്‍ പ്രത്യേകം ബന്ധിപ്പിച്ചു ചേര്‍ത്ത കമ്പികള്‍ കുലുക്കിയായിരുന്നു അത്രയും വലിയൊരു ഇഫക്ട് തീർത്തത്. ആര്‍ട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി. കൂറ്റന്‍ തിരകളുണ്ടാക്കുന്നതിനായി ജെസിബിയും ഉപയോ​ഗിച്ചെന്നും ജൂഡ് പറയുന്നു.

കഠിനമായി പരിശ്രമിച്ചാൽ അസാദ്ധ്യമെന്ന് പറയുന്ന കാര്യം നേടിയെടുക്കാൻ ഒന്നോ രണ്ടോ സ്റ്റെപ്പുകൾ മതിയാകും. ഞാനൊരു സാധാരണയാളാണ്. സിനിമയെ സാധാരണമായി കാണുന്ന വ്യക്തിയാണ്. ഇപ്പോഴും സിനിമയെ പഠിച്ചുകൊണ്ടിരിക്കുകയാണന്നും വീഡിയോയിൽ ജൂഡ് പറയുന്നുണ്ട്.

 

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies