ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 04:11 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 372 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ 193 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. 69 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതം 66 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കല്‍ രണ്ടാം ഇന്നിങ്സിലും 44 റണ്‍സെടുത്ത് പൊരുതി.

കെഎല്‍ രാഹുല്‍ 47 പന്തില്‍ രണ്ട് വീതം ഫോറും സിക്സും സഹിതം 35 റണ്‍സ് നേടി. എന്നാല്‍ രാഹുലിനും പടിക്കലിനും പന്തിനും പുറമെ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ശുഭ്മാന്‍ ഗില്‍ എട്ട്, ധ്രുവ് ജുറേല്‍ ഏഴ്, രവീന്ദ്ര ജഡേജ ഒന്‍പത്, മാനവ് സുതര്‍ ഒന്‍പത്, കുല്‍ദീപ് യാദവ് അഞ്ച്, മുഹമ്മദ് സിറാജ് രണ്ട്, പ്രസിദ്ധ് കൃഷ്ണ രണ്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

നാലാം ദിനം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ മൂന്നാം പന്തില്‍ തന്നെ യശസ്വി ജയ്സ്വാള്‍ പൂജ്യത്തിന് പുറത്തായി. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ല ക്യാച്ചെടുത്താണ് യശസ്വിയെ പുറത്താക്കിയത്. തുടര്‍ന്ന് കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും മടങ്ങി. പിന്നാലെ വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ഋഷഭ് പന്തിന്റെ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 193 വരെ എത്തിച്ചത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 462 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടിയില്‍ ശ്രീലങ്ക 284 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ ലീഡ് ലഭിച്ചു. ഒരു ഘട്ടത്തില്‍ 90 റണ്‍സിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്ന ശ്രീലങ്കയെ സോനല്‍ ദിനുഷയും നിരോഷന്‍ ഡിക്ക്വെല്ലയും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ദിനുഷ 100 റണ്‍സെടുത്താണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഡിക്ക്വെല്ല ഏഴ് ഫോറുകളോടെ 80 റണ്‍സെടുത്തു. ഡിക്ക്വെല്ലയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്. ശ്രീലങ്കയുടെ 10 വിക്കറ്റുകളില്‍ എട്ടും വീഴ്‌ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. മാനവ് സുതര്‍ നാല് വിക്കറ്റുമായി ഇന്ത്യയുടെ ബൗളിങ് നിരയെ മുന്നില്‍നിന്ന് നയിച്ചു.

രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീതവും സ്വന്തമാക്കി. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സിന് തുടക്കവും മോശമായിരുന്നു. ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ നിഷാന്‍ മധുഷ്‌ക പൂജ്യത്തിന് പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്താണ് മധുഷ്‌കയെ പുറത്താക്കിയത്.

27 റണ്‍സിലെത്തിയപ്പോള്‍ ദിനേശ് ചാന്‍ഡിമലിനെ മാനവ് സുതര്‍ പുറത്താക്കി. പിന്നാലെ ലഹിരു ഉദാരയെയും സുതര്‍ മടക്കി. 44 പന്തില്‍ ആറ് ഫോറുകളോടെ 27 റണ്‍സായിരുന്നു ഉദാരയുടെ സമ്പാദ്യം. കാമിന്ദു മെന്‍ഡിസിനെ 14 റണ്‍സിന് പുറത്താക്കി കുല്‍ദീപ് യാദവും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. 59 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ പിന്നീട് ധനഞ്ജയ ഡിസില്‍വയും ദിനുഷയും ചേര്‍ന്ന് മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 21 റണ്‍സെടുത്ത ധനഞ്ജയയെ രവീന്ദ്ര ജഡേജ പുറത്താക്കി.

Tags: India vs Sri Lankatest match
Share
Tweet
SendShare

More News from this section

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Latest News

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies