ലഖ്നൗ: യോഗി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഇന്റർനാഷണൽ ഫിലിം സിറ്റിയ്ക്കായി യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (YEIDA) നാല് ലേലങ്ങൾ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള (സിഎംഒ) ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ലഭിച്ച അപേക്ഷകൾ അതോറിറ്റി തലത്തിൽ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും.
ചട്ടങ്ങൾക്കനുസൃതമായി ഫിനാൻഷ്യൽ ലേലങ്ങൾ തുറക്കുമെന്നാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിക്കുന്നത്. യമുന അതോറിറ്റി മേഖലയിലെ സെക്ടർ 21-ൽ 230 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇന്റർനാഷണൽ ഫിലിം സിറ്റി പ്രോജക്റ്റിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 5 വരെയായിരുന്നു.
2023 സെപ്തംബർ 30-നായിരുന്നു ഇന്റർനാഷണൽ ഫിലിം സിറ്റി പ്രോജക്റ്റിനായുള്ള ലേലം സമർപ്പിക്കാൻ യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി അപേക്ഷ ക്ഷണിച്ചത്. ഫിലിം സിറ്റി പ്രോജക്റ്റിന് മൊത്തം 1000 ഏക്കർ സ്ഥലം സെക്ടർ 21-ൽ ഉണ്ട്. ആദ്യ ഘട്ടത്തിൽ 230 ഏക്കറിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക.