ന്യൂഡൽഹി: നീരജ് ബവാന-നവീൻ ബാലി ഗുണ്ടാ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ലജ്പത് നഗർ സ്വദേശികളായ ഷിബു, സൗരഭ് എന്നിവരാണ് പിടിയിലായത്. കൊലപാതകം, കൊലപാതകശ്രമം, കൊള്ള, കവർച്ച തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
ലജ്പത് നഗർ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകങ്ങൾക്ക് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസിന്റെ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.