ആരോഗ്യ സംരക്ഷണത്തിന് വളരെ സമ്പന്നമായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യ. ആയുർവേദം, യോഗ, ധ്യാനം, സസ്യാഹാര ഭക്ഷണരീതികൾ, കൃഷി, വെൽനസ് ട്രീറ്റുകൾ അങ്ങനെ നിരവധി കാര്യങ്ങളാണ് രാജ്യത്തുള്ളത്. മനസിനും ശരീരത്തിനും ഉന്മേഷം നൽകാനും പുത്തനുണർവ് നൽകാനും ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുന്നു.
1. കേരളം – ആയുർവേദം
സമൃദ്ധമായ ഉഷ്ണമേഖലാ സംസ്ഥാനമായ കേരളം ആയുർവേദത്തിനും അനുബന്ധ സമ്പ്രദായങ്ങൾക്കും പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികൾ കേരളത്തിൽ ദീർഘകാലം താമസിക്കാറുണ്ട്. ആയുർവേദ ചികിത്സകൾക്കും സുഖചികിത്സകൾക്കുമാണ് അധികമാളുകളും ഇവിടം തിരഞ്ഞെടുക്കുന്നത്. ശരീരത്തെയും മനസിനെയും സുഖപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള ചികിത്സകൾക്ക് കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആയുർവേദ വിശ്രമ കേന്ദ്രങ്ങളും കേരളത്തിലുണ്ട്.

2. കേരളം – കളരിപ്പയറ്റ്
അത്ര എളുപ്പമുള്ള ഒരു കാര്യമല്ല കളരിപ്പയറ്റ് എന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആയോധന കലകളിൽ ഒന്നാണ് കളരി കൂടാതെ വർഷങ്ങളോളം പരിശീലനം ആവശ്യമാണ്. കളരി അഭ്യാസികൾ അവരുടെ ശരീരത്തിന് മാത്രമല്ല മനസ്സിലും അപാരമായ നിയന്ത്രണത്തിനും ശക്തിക്കും ചടുലതയ്‌ക്കും പേരുകേട്ടവരാണ്. ഈ ആയോധനകല പലപ്പോഴും സ്വയം രക്ഷക്കും സഹായകരമാണ്. അതിനാൽ തന്നെ നിരവധി ആരാധകരാണ് ഇതിനുള്ളത്.

3. ഋഷികേശ് – യോഗ
ദേശീയ തലസ്ഥാനമായ ഡൽഹിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഋഷികേശ് സഞ്ചാരികളുടെ പ്രധാനമിടമാണ്. ഗംഗാനദിയുടെ തീരത്തുള്ള മനോഹരമായ ഈ നഗരം, ലോകത്തിന്റെ യോഗ തലസ്ഥാനം എന്നഎന്ന പേരിലും പ്രസിദ്ധമാണ്. പ്രശസ്തമായ യോഗ സ്‌കൂളുകളും ഇവിടെയുണ്ട്. ലോകത്തിലെ പ്രശസ്തരായ പല യോഗികളും യോഗ അധ്യാപകരും ഋഷികേശിൽ നിന്നും യോഗയുടെ തത്വങ്ങൾ പഠിച്ചിട്ടുണ്ട്.

4. മൈസൂരു – അഷ്ടാംഗ യോഗ
അഷ്ടാംഗയോഗയുടെ ജന്മസ്ഥലമാണ് മൈസൂർ. മൈസൂരിൽ യോഗാഭ്യാസവും പ്രശസ്തമാണ്. യോഗ ടീച്ചിംഗ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മൈസൂരിലെ യോഗ സ്‌കൂളുകളിൽ നിന്നും ലഭിക്കും.

5. ബോധഗയ, ഇഗത്പുരി, ലഡാക്ക്, ധർമ്മശാല – വിപാസന
വിപാസന ധ്യാനത്തിന്റെ ഒരു രൂപമാണ്, ബുദ്ധന്റെ പഠനങ്ങളിൽ അതിന്റെ അടിത്തറയുണ്ട്. ബോധഗയ പഠിക്കാനും പരിശീലിക്കാനും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥങ്ങളിൽ ഒന്നാണ്, ഇഗത്പുരി, ലഡാക്ക്, ധർമ്മശാല എന്നിവിടങ്ങൾ. ഇവിടെപ്രശസ്തമായ വിപാസന കേന്ദ്രങ്ങളുണ്ട്.
















