തൃശൂർ: ഒല്ലൂരിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്ക്. വാഹത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി കബീർ സഹായിയായ നൗഫൽ എന്നിവർക്കാണ് പരിക്കേറ്റത്. ഒല്ലൂർ സെന്ററിലെ ആയുർവേദ കടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ ഇടിച്ചു കയറിയത്.
വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേനയെത്തി ഡോർ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.