ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിൽ ജയശങ്കറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അർപ്പണബോധത്തോടെ നമ്മുടെ രാജ്യത്തെ സേവിക്കുന്ന അദ്ദേഹത്തിന് നല്ല ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
India creates yet another landmark. India’s first solar observatory Aditya-L1 reaches it’s destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…
— Narendra Modi (@narendramodi) January 6, 2024
ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും എക്സിലൂടെ ജയശങ്കറിന് ജന്മദിനാശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ കാഴ്ചപാട് ആഗോള രംഗത്തേക്ക് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
Birthday greetings to Minister of External Affairs @DrSJaishankar Ji. Your work has played a significant role in pivoting Modi Ji’s vision into the global arena. I pray to almighty for your good health and a long life.
— Amit Shah (@AmitShah) January 9, 2024
ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവന്നു എന്നുമാണ് മുരളീധരൻ എക്സിൽ കുറിച്ചത്.
Warm birthday greetings to Hon’ble EAM @DrSJaishankar ji, who has a set gold standard in shaping India’s foreign policy.
His visionary people-centric policies aimed at bringing positive changes in the lives of Indians, both at home and abroad, are highly commendable. pic.twitter.com/rWVeJ57uBD
— V Muraleedharan / വി മുരളീധരൻ (@VMBJP) January 9, 2024