കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും; ധാരണപത്രത്തിൽ ഒപ്പുവെച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും; ധാരണപത്രത്തിൽ ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 02:35 pm IST
FacebookTwitterWhatsAppTelegram

അബുദാബി; കലകളുടെയും, കലാകാരൻമാരുടെയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. ഇതിനായി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും.

കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലി, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പു വച്ചത്. റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളിയുമാണ് ഒപ്പു വച്ചത്.

കേരളത്തിലെ കലാകാരൻമാരുടെ സൃഷ്ടികൾ ലോകത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്തമാണ് റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് ഏറ്റെടുക്കുന്നതെന്ന് റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫിലും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഷഫീന യൂസഫ് അലി പറഞ്ഞു. കലാപരമായും, സാംസ്കാരിക പരമായും കേരളവും, അറബ് രാജ്യങ്ങളും തമ്മിൽ വളരെയേറെ സാമ്യം ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരഭവമായി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് മുന്നിട്ടിറങ്ങിയത്. തങ്ങൾ ഇത്തരത്തിലൊരു സഹകരത്തിന് കേരള ലളിത കലാ അക്കാദമിയെ സമീപിച്ചപ്പോൾ തന്നെ പിൻതുണ നൽകിയ കേരള ലളിത കലാ അക്കാദമിക്ക്, റിസ്ക്ക് ആർട്ട് ഇനിഷേറ്റീവിന്റെ പ്രത്യേക നന്ദിയും ഷഫീന അറിയിച്ചു.

ലണ്ടനിൽ പഠന സമയത്ത് ഷഫീനക്കുണ്ടായ അനുഭവമാണ് ഈ ചുവടുവയ്പ്പിന് വഴിതുറന്നത്. ഫിനാൻസിൽ ബിരുദം നേടിയ ശേഷം എംബിഎ എടുത്ത ശേഷം ഹോട്ടൽ ബിസിനസിൽ എത്തിച്ചേർന്നു. ഹോട്ടൽ ബിസിനസിൽ ചുവരുകൾ മനോഹരമാക്കാൻ ആർട്ടുകൾ വാങ്ങേണ്ട സാഹചര്യം ഉണ്ടായി. അപ്പോഴാണ് അതിനെക്കുറിച്ച് പഠനം നടത്തി വാങ്ങാൻ തീരുമാനിച്ചത്. തുടർന്ന് ആർട്ടിസ്റ്റ് ഹിസ്റ്ററിൽ തുടർപഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് മനസിലായത് ഇതിന്റെ പ്രാധാന്യം. കലാകാരൻമാരുടെ വിവര ശേഖരണത്തിന് വേണ്ടിയുള്ള ഗവേഷണത്തിന് ഇന്ത്യയിലേയും, പശ്ചിമേഷ്യയിലേയും കലാകാരൻമാരുടെ വിവരങ്ങൾ തേടിയെങ്കിലും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായി.ഈ പ്രദേശങ്ങളിൽ നിന്നും ലോകോത്തര കലാകാരൻമാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഷഫീന ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്.

അതിനായി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ആരംഭിച്ച് സുഹൃത്തുക്കളായ കലാകാരൻമാരുടെ സഹകരണം ഉറപ്പാക്കി. തുടർന്ന് അവരുടെ ഉന്നമനത്തിനായി ദീർഘമായ പദ്ധതി ആവിഷ്കരിക്കുകയും അതിന് അബുദാബി സർക്കാരിന്റെ പിൻതുണ ഉറപ്പാക്കുകയും ചെയ്തു. തുടർന്നാണ് കേരളത്തിലേയും, പശ്ചിമേഷ്യയിലേയും കലാകാരൻമാരുടെ ഉന്നമനത്തിന് വേണ്ടി സംരംഭം ആരംഭിക്കുകയും ചെയ്തത്. അതിന്റെ ആദ്യ പടിയായാണ് കേരള ലളിത കലാ അക്കാദമിയുമായി കൈ കോർക്കുന്നത്. ഇതിന്റെ ഭാ​ഗമായി വർഷങ്ങളായി ലളിതകലാ അക്കാദമിയിൽ സൂ​ക്ഷിച്ചിരുന്ന 40 ഓളം കലാസൃഷ്ടികൾ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഏറ്റെടുത്ത് കൊച്ചിയിൽ പ്രദർശിപ്പിക്കുയും ചെയ്തു. കൂടാതെ ആറ്റിങ്ങൽ രാമചന്ദ്രന്റെ കലാസൃഷ്ടികൾ ലണ്ടനിൽ പ്രദർശിപ്പിക്കുമെന്നും ഷഫീന അറിയിച്ചു. ഈ വർഷം തന്നെ കേരളത്തിൽ നിന്നുള്ള പത്തോളം കലാകാരൻമാരുടെ കലാസൃഷ്ടികൾ അബുദാബിയിൽ പ്രദശിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. അത് പോലെ അവിടെ നിന്നുള്ള കലാകാരൻമാരുടെ സൃഷ്ടികൾക്ക് കേരളത്തിലും പ്രദർശന സാഹചര്യം ഒരുക്കുകയും ചെയ്യും. വർഷത്തിൽ നാല് മാസം വീതം പശ്ചിമേഷ്യയിലെ നാല് വീതം കലാകാരൻമാരെ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നൽകുമെന്നും ഷഫീന അറിയിച്ചു.

കേരള ലളിതകലാ അക്കാദമി നിരവധി പുരോഗമനാത്മകമായ പദ്ധതികളും പരിപാടികളും സമീപകാലത്തായി സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുരോഗമന ചിന്താഗതിയും പരിചയ സമ്പത്തുമുള്ള പല സംഘടനകളും സ്ഥാപനങ്ങളുമായി കൈകോർത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അക്കാദമി പ്രതിജ്ഞാബദ്ധമാണെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ അക്കാദമി നടത്തിയ പല പരിപാടികളും അത്തരത്തിലുള്ളവയായിരുന്നു. ജപ്പാൻ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ‘തൊഹോകു’ എക്സിബിഷൻ, കൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയുമായി സഹകരിച്ച് ചെയ്ത സത്യജിത് റേ സെന്റിനറി എക്സിബിഷൻ, ബിനോദ് ബിഹാരി സ്ക്രോൾ പെയ്ന്റിങ് എക്സിബിഷൻ, കെ കെ എൽ എമ്മുമായും , പ്രിമ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ബംഗ്ലാദേശ് കൾച്ചറൽ എക് ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയെല്ലാം ഇത്തരം പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.

Tags: ABUDABIkerala
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies