‘ അന്ന് എന്നെ പിടിക്കാന്‍ കാണിച്ച ഉത്സാഹമൊന്നും പോലീസ് ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചിട്ടില്ല ‘ ; പ്രഫ. ടി.ജെ. ജോസഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ അന്ന് എന്നെ പിടിക്കാന്‍ കാണിച്ച ഉത്സാഹമൊന്നും പോലീസ് ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചിട്ടില്ല ‘ ; പ്രഫ. ടി.ജെ. ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

തൊടുപുഴ : കൈവെട്ട് കേസിലെ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരിച്ച് അദ്ധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്. ഒരു ഇരയെന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് കൗതുകമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ അന്ന് എന്നെ പിടിക്കാന്‍ പോലീസ് കാണിച്ച ഉത്സാഹം കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചിട്ടില്ല . എന്റെ മനസിലുള്ള മുഖ്യപ്രതി ഇയാളല്ല. ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് . ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. അവര്‍ ഇപ്പോഴും കാണാമറയത്താണ്. അവരെ കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലെയുള്ള ക്രിമിനല്‍ കേസുകളും തീവ്രവാദ കേസുകളുമൊക്കെ തുടര്‍ന്നുകൊണ്ടേയിരിക്കും .

ഏറ്റവും മുറിവേൽപ്പിച്ചയാളെന്ന നിലയിലാണ് സവാദിനെ കാണുന്നത്. ശരിക്കും സവാദ് ആയുധം മാത്രമാണ്. ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരൻ എന്ന നിലയിൽ സവാദിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൗതുകം ഉണ്ട്.

ചോദ്യക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരേ കേസുണ്ടായപ്പോള്‍ ആറേഴുദിവസം പാലക്കാട്ടെ ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിച്ചു. അന്ന് ആരുമായും ബന്ധപ്പെട്ടില്ല, വീട്ടിലേക്ക് വിളിച്ചില്ല, അതുകൊണ്ട് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല.

അന്ന് എന്നെ പിടിക്കാന്‍ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മുഖ്യപ്രതി എന്ന് ഇയാളെ വിശേഷിപ്പിക്കുമ്പോള്‍ എന്റെ മനസിലുള്ള മുഖ്യപ്രതികളും ഒന്നാംപ്രതികളുമൊന്നും ഇയാളല്ല. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് ഈ കേസിലെ മുഖ്യപ്രതികളെന്നാണ് ഞാന്‍ വിധിച്ചിരിക്കുന്നത്. അവരെയൊന്നും ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

Tags: Professor T J Joseph
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies