ബെംഗളൂരു: എക്സ്പോസാറ്റിൽ നിന്നുള്ള ആദ്യ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ XSPECT പേലോഡിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. കാസോപ്പിയ എ സൂപ്പർനോവയിൽ നിന്നുള്ള വിവരങ്ങൾ പേടകം ശേഖരിച്ചതായി ഐഎസ്ആർഒ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൃദുവായ എക്സ്- റേ രശ്മികളുടെ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കുമെന്നും ഇസ്രോ അറിയിച്ചു.
XPoSat Mission:
XSPECT payload aces its performance check with an observation of the Cassiopeia A supernova remnant. https://t.co/2W2uP1GZmT
XSPECT’s spectral and temporal studies promise to unveil the universe’s secrets in soft X-rays.
XSPECT is developed by U R Rao Satellite… pic.twitter.com/rYGQqjk3kB— ISRO (@isro) January 11, 2024
ജനുവരി 1-നാണ് ശ്രീഹരികോട്ടയിൽ നിന്നും പിഎസ്എൽവിയുടെ എക്സ്പോസാറ്റ് കുതിച്ചുയർന്നത്. തമോഗർത്ത രഹസ്യങ്ങൾ പഠിക്കുകയെന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്സ്റേ രശ്മികളെ കുറിച്ച് പഠനം നടത്തുന്നതിനായി ഐഎസ്ആർഒ വിക്ഷേപിച്ച ആദ്യ സാറ്റ്ലൈറ്റാണ് എക്സ്പോസാറ്റ്.