മനാമ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശി സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നെങ്കിലും പിന്നീട് യുവതിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
അൽ അറബി ഇന്റർനാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റൈനിൽ താമസമാക്കിയിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹിക പ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുകയാണ്.