തിരുവനന്തപുരം: ബാലരാമപുരത്ത് 3 കിലോഗ്രാം കഞ്ചാവുമായി ക്രിമനൽ കേസ് പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി ഷഫീഖാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ. ശ്യാമകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. മോഷണ കേസുകളിലും ബലാത്സംഗ കേസിലും പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് ലഹരി മരുന്നുകളുടെ വിൽപ്പന വൻ തോതിൽ നടക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വാഹനവും പ്രതിയേയും കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.