തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതവും, ക്ഷേത്ര രൂപരേഖും ഏറ്റുവാങ്ങി ഗായകൻ അനൂപ് ശങ്കർ.
ഓരോ ഭാരതീയനും കാത്തിരുന്ന സവിശേഷ ദിവസമാണ് ജനുവരി 22 എന്ന് അനൂപ് ശങ്കർ പറഞ്ഞു. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ മന്ദിരം ഭക്തർക്കായി തുറന്നു കൊടുക്കപ്പെടുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ തനിക്കും അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും അനൂപ് ശങ്കർ അക്ഷതം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
കലാ- സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ ഇതിനോടകം ഭഗവാന്റെ അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്. 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം എത്തിച്ചുകൊണ്ടിരിക്കുകയാണ് രാമഭക്തർ. ആത്മീയാചാര്യന്മാർ, പൊതുപ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, സാംസ്‌കാരിക നായകന്മാർ തുടങ്ങി എല്ലാവരും ഭക്തിപുരസരമാണ് അക്ഷതം ഏറ്റു വാങ്ങുന്നത്.















