പരിപാവനമായ മകരസംക്രമം; വ്രതം; ജപം; ആചാരം അറിയേണ്ടതെല്ലാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

പരിപാവനമായ മകരസംക്രമം; വ്രതം; ജപം; ആചാരം അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. ‘സംക്രാന്തി’ എന്നാല്‍ സമ്യക് ആയ ക്രാന്തി, അഥവാ സമ്പൂര്‍ണ്ണ വിപ്ലവം എന്നാണര്‍ത്ഥം. അതായത് ശരിയായ ദിശയില്‍ നടത്തപ്പെടുന്ന പരിവര്‍ത്തനം എന്ന് സാരം. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ ആണുള്ളത് . ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകരസംക്രമം.

ഇക്കുറി സൂര്യൻ ധനു രാശിയിൽ നിന്നും 2024 ജനുവരി 15 തിങ്കളാഴ്‌ച്ച ഉദയാൽപരം 0 നാഴിക 16 വിനാഴിക ചെല്ലുമ്പോൾ ( 6 . 51 AM ) മകരം രാശിയിലേക്ക് ചതയം നക്ഷത്രത്തിൽ സംക്രമിക്കുന്നു. സൂര്യൻ ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായണം ആരംഭിക്കുന്നത് ഈ ദിനത്തില്‍ ആണ്. ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും വൃശ്ചികം രാശിയിൽ ധനു രാശിയിൽ കുജനും ബുധനും മകരം രാശിയിൽ സൂര്യനും കുംഭം രാശിയിൽ ശനിയും മീനം രാശിയിൽ രാഹുവും സഞ്ചരിക്കുന്നു.

തന്റെ അവതാരോദ്ദേശം പൂർത്തിയാക്കി ശ്രീ അയ്യപ്പൻ ധർമ്മശാസ്താവിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നാണ് സങ്കൽപം. മഹിശീമർദ്ദനത്തിന്റെ (വധത്തിന്റെ) ആഹ്ളാദ സൂചകമായാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചതെന്നും വിശ്വാസമുണ്ട്. അയ്യപ്പന്റെ ജനനം മകര സംക്രമ ദിവസമാണ് എന്നും വിശ്വാസമുണ്ട്.

ശബരിമലയിൽ ഭക്തർ മകരജ്യോതി ദർശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം.രണ്ട് മാസത്തെ ശബരിമല തീർത്ഥാടനകാലത്തിന് സമാപനമായി സംക്രമദിവസമാണ് ശബരിമലയില്‍ മകരവിളക്ക് ദർശനം. ഈ ദിവസം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകർഷിക്കുന്നത്. സംക്രമസന്ധ്യയിൽ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം ലഭിക്കുന്നതാണ്. സംക്രമദിനം വൈകിട്ട് സന്ധ്യാസമയത്ത് ആകാശത്ത് മകര നക്ഷത്രം പ്രത്യക്ഷപ്പെടും. പുല്ലുമേട്, സന്നിധാനം, അപ്പാച്ചിമേട്, ശബരി പീഠം, പമ്പ, നീലിമല ഇവിടങ്ങളിൽ നിന്ന് മകരവിളക്ക് ദർശിക്കാം.

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മകരവിളക്കാണ്. മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍ (ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം ശബരിമലയിൽ വിധിപ്രകാരം നടത്തുന്നു. പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന ശ്രീ അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍ എത്തിക്കുന്നു.മകരസംക്രമദിനത്തിലെ ദീപാരാധന നടത്തുന്നത് ആ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ്.

മകരസംക്രമപൂജയുടെ പ്രത്യേകത അതിൽ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്.

പുണ്യ തീര്‍ത്ഥ സ്നാനം എന്നത് ഹൈന്ദവ വിശ്വാസങ്ങളിൽ ഒഴിച്ച് കൂടാൻ പാടില്ലാത്തതാണ്. അത് നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണ് മകര സംക്രമം എന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ചശേഷം ഭഗവാൻ മഹാവിഷ്ണു ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത് മകര സംക്രമ ദിവസമാണ് . മകര സംക്രമദിനം “സ്നാനപുണ്യദിന”മായി തീര്‍ന്നത് അന്ന് തൊട്ടാണ്. മകര സംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കര്‍ണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു.

മകരസംക്രമ വ്രതം

മകരസംക്രമ ദിവസത്തെ വ്രതത്തിനും അതീവ പ്രാധാന്യമാണ് ഉള്ളത്. ശനി ദോഷ പാപഹരമാണ് ഈ സംക്രമ വ്രതം. അന്ന് കറുപ്പ് വസ്ത്രമുടുത്തതാണ് വ്രതമെടുക്കേണ്ടത്. ശാസ്താ ക്ഷേത്ര ദർശനം നടത്തുക. മറ്റു വ്രതങ്ങളെപ്പോലെ തലേ ദിവസം വൈകുന്നേരം മുതൽ മത്സ്യമാംസാദികൾ വർജ്ജിക്കുക എന്നത് പ്രധാനമാണ്.
പിറ്റേദിവസം രാവിലെ അതായത് സംക്രമ ദിവസം ഉദയത്തിനു മുൻപ് കുളിച്ച് കിഴക്കോട്ട് നോക്കി സൂര്യനെ സങ്കല്പ്പിച്ച് താഴെപ്പറയുന്ന മന്ത്രങ്ങൾ ഏതെങ്കിലും ജപിക്കുക.

  • ഓം ആദിത്യായ നമ :
  • ഭൂതനാഥ സദാനന്ദ
    സർവ്വഭൂത ദയാപര!
    രക്ഷ രക്ഷ മഹാബാഹോ
    ശാസ്ത്രേ തുഭ്യം നമോ നമഃ
  • സ്വാമിയേശരണമയ്യപ്പാ
  • ജപാകുസുമസങ്കാശം
    കാശ്യപേയം മഹാദ്യുതിം
    തമോരീം സർവ്വപാപഘ്നം
    പ്രണതോസ്മി ദിവാകരം

ആദിത്യഹൃദയ മന്ത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

 

ഇവ 108 ഉരു ജപിക്കുന്നത് നല്ലതാണ്. തുടർന്ന് ശിവ – വിഷ്ണു – ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക . ശിവപഞ്ചാക്ഷരിയും ( ഓം നമഃശിവായ), അഷ്ടാക്ഷരിയും ( ഓം നമോ നാരായണായ:) 108 ഉരു ജപിക്കുക.

വ്രതത്തിൽ ഒരിക്കലൂണ് രീതിയിലാണ് വേണ്ടത്. ഉച്ചക്ക് അരിയാഹാരം കഴിക്കാം. മകരം ഒന്നാം തീയതി, തൈ പൊങ്കൽ ദിവസം രാവിലെയാണ് വ്രതം മുറിക്കേണ്ടത് (ഇക്കുറി ജനുവരി 15 തിങ്കളാഴ്ച മകര സംക്രമത്തിനു ശേഷം). ക്ഷേത്രത്തിൽ പോയി തീർത്ഥം സേവിച്ചോ മറ്റോ ചെയ്യാം. ഈ ദിവസം എള്ള് ദാനം ചെയ്യുന്നതും വൃദ്ധനായ ഒരാൾക്ക് പുതിയ ചെരുപ്പ് ദാനം ചെയ്യുന്നതും ദോഷങ്ങൾ മാറാൻ സഹായിക്കും. വ്രതം എടുക്കാൻ പറ്റാത്തവർക്കും ഈ മന്ത്ര ജപം ആകാവുന്നതാണ്.

2024 ജനുവരി 15 തിങ്കളാഴ്‌ച്ച 6 . 51 AM നാണ് ഇക്കുറി മകര സംക്രമം. വ്രതം രണ്ടു രീതിയിൽ എടുക്കാം. ജനുവരി 13 വൈകുന്നേരം തുടങ്ങി ജനുവരി 15 രാവിലെ 6 . 51 AM നു ശേഷം അവസാനിപ്പിക്കുന്ന രീതിയിൽ ആകാം. ജനുവരി 14 വൈകുന്നേരം തുടങ്ങി ജനുവരി 16 രാവിലെ അവസാനിപ്പിക്കുന്ന രീതിയിലും ആകാം.

എല്ലാവർക്കും അതീവ ഐശ്വര്യദായകമായ മകര സംക്രമം ആശംസിക്കുന്നു.

Tags: shabarimalaMakara SankramamSankramam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies