ടാറ്റയും ബിർളയുമല്ല! ഏറ്റവും പഴക്കമുള്ള ഇന്ത്യൻ കമ്പനി ഏതാണെന്ന് അറിയാമോ? ബ്രിട്ടീഷുകാർക്ക് വേണ്ടി പോലും കപ്പലുകൾ ഉണ്ടാക്കി; 300 വർഷത്തെ ചരിത്രം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയും ബിർളയുമല്ല! ഏറ്റവും പഴക്കമുള്ള ഇന്ത്യൻ കമ്പനി ഏതാണെന്ന് അറിയാമോ? ബ്രിട്ടീഷുകാർക്ക് വേണ്ടി പോലും കപ്പലുകൾ ഉണ്ടാക്കി; 300 വർഷത്തെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ബിസിനസ് ഗ്രൂപ്പുകളുടെ കാര്യത്തിൽ ടാറ്റ, ബിർള, ബജാജ് എന്നീ പേരുകളാണ് ആദ്യം വരുന്നത്. ഈ ബിസിനസ് ഗ്രൂപ്പുകളെല്ലാം തന്നെ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ചതാണെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അവയൊന്നും ഇന്ത്യയിലെ ഏറ്റവും പഴയ ബിസിനസ് ഗ്രൂപ്പല്ല.

1736-ൽ സ്ഥാപിതമായ വാഡിയ ഗ്രൂപ്പാണ് രാജ്യത്തെ ഏറ്റവും ആദ്യത്തെ ബിസിനസുകാർ. ഏകദേശം 300 വർഷം പഴക്കമുണ്ട് ഇവർക്ക്. ലവ്ജി നുസർവാൻജി വാഡിയ ആയിരുന്നു സാമ്രാജ്യത്തിന് തുടക്കമിട്ടത്. ബിസ്‌ക്കറ്റ് മുതൽ വിമാനങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നതാണ് വാഡിയ ഗ്രൂപ്പിന്റെ ബിസിനസ് ശൃംഖല.

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി 355 കപ്പലുകൾ

1736-ൽ ബ്രിട്ടീഷ് നാവികസേനയ്‌ക്കായി കപ്പലുകൾ നിർമ്മിച്ചു കൊണ്ടായിരുന്നു ലവ്ജി നുസർവാൻജി വാഡിയ ബിസിനസിലേക്ക് ഇറങ്ങിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി 355 കപ്പലുകൾ കമ്പനി നിർമ്മിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.ഇംഗ്ലണ്ടിന് പുറത്ത് ബ്രിട്ടീഷ് നേവിക്ക് വേണ്ടി ആദ്യ കപ്പൽ നിർമ്മിച്ചതിന്റെ ക്രെഡിറ്റ് വാഡിയ ഗ്രൂപ്പിന് സ്വന്തമാണ്.

 

1879 ൽ ബോംബെ ഡൈയിംഗ്

130 വർഷത്തോളം കപ്പൽ നിർമാണ രംഗത്ത് മാത്രമായിരുന്നു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. 1863-ൽ ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (ബിബിടിസിഎൽ) പേരിൽ കമ്പനി സ്ഥാപിച്ച മാനുഫാക്ചറിംഗ് രംഗത്ത് നിന്നും വ്യാപരരംഗത്തേക്കും വാഡിയ ഗ്രൂപ്പ് പ്രവേശിച്ചു.
തുടക്കത്തിൽ തേക്ക് തടിയിൽ വ്യാപാരമായിരുന്നെങ്കിലും ക്രമേണ ചായ, കാപ്പി, മറ്റ് അവശ്യ ചരക്കുകളുടെ വിപണനവും ഇവർ ഏറ്റെടുത്തു.

1879 ലാണ് ലോക പ്രശസ്തമായ ബോംബെ ഡൈയിംഗ് ആരംഭിച്ചത്. ബെഡ്ഷീറ്റുകളുടെയും ടവലുകളുടെയും മറ്റ് ക്വാളിറ്റി തുണിത്തരങ്ങളുടെ കാര്യത്തിൽ ഇന്നും രാജ്യത്ത് നമ്പർ വൺ സ്ഥാനമാണ് ബോംബെ ഡൈയിംഗിനുള്ളത്. യന്ത്രത്തറിയിൽ ഒരുങ്ങുന്ന തുണിത്തരങ്ങളുടെ വ്യാപാരം രാജ്യത്ത് തഴച്ചുവളരാൻ തുടങ്ങിയത് ബോംബെ ഡൈയിംഗിന്റെ വരവോടു കൂടിയാണ്.

295 രൂപയ്‌ക്ക് ആരംഭിച്ച ബ്രിട്ടാനിയ ബിസ്‌ക്കറ്റ്

ബ്രിട്ടാനിയ ബിസ്‌കറ്റ് വാഡിയ ഗ്രൂപ്പിന്റെ സംഭാവനയാണ്.1892ൽ കൊൽക്കത്തയിൽ 295 രൂപ മുതൽമുടക്കിൽ ആരംഭിച്ച ബിസ്‌കറ്റ്  ഫാക്ടറിയാണ് ബ്രിട്ടാനിയായി വളർന്ന് പന്തലിച്ചത്. 1918-ൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയെങ്കിലും 1990-ൽ ഇത് വീണ്ടും വാഡിയ ഗ്രൂപ്പിന്റെ ഭാഗമായി. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും പഴയ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ.

26-ാം വയസിൽ നുസ്ലി വാഡിയ എത്തി

സ്വാതന്ത്ര്യാനന്തരം വാഡിയ ഗ്രൂപ്പ് അതിവേഗം വളർന്നു. നിയന്ത്രണം പുതിയ തലമുറയുടെ കൈകളിലേക്ക് എത്തിയതോടെ ബിസിനസ് വിപുലീകരിക്കുകയും പുതിയ ഉയരങ്ങൾ താണ്ടുകയും ചെയ്തു. വാഡിയ ഗ്രൂപ്പിനെ വലിയ ഉയരങ്ങളിലെത്തിക്കുന്നതിൽ നിലവിലെ ചെയർമാൻ നുസ്ലി വാഡിയ ഒരു പ്രധാന പങ്കാണ് വഹിച്ചത്. 1977-ൽ 26-ാം വയസിലാണ് അദ്ദേഹം ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. ബോംബെ ഡൈയിംഗ് വിൽക്കാൻ അദ്ദേഹത്തിന്റെ പിതാവ് പദ്ധതിയിട്ടിരുന്നെങ്കിലും, നുസ്ലി വാഡിയ അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി വ്യോമയാന മേഖലയിലും ആധിപത്യം സ്ഥാപിച്ചു. വാഡിയ ഗ്രൂപ്പിന്റെ എയർലൈൻ കമ്പനിയാണ് ഗോ എയർ (ഇപ്പോൾ ഗോ ഫസ്റ്റ്).

വാഡിയ ഗ്രൂപ്പിന്റെ വൻകിട ബിസിനസുകൾ

ബോംബെ ഡൈയിംഗ്
ബ്രിട്ടാനിയ
ബോംബെ റിയാലിറ്റി
വാഡിയ ടെക്‌നോ-എഞ്ചിനീയറിംഗ് സേവനങ്ങൾ
ബോംബെ ബർമ്മ
ഡെന്റൽ ഉൽപ്പന്നങ്ങൾ
മെഡിക്കൽ മൈക്രോ ടെക്‌നോളജി

വാഡിയ ഗൂപ്പിന്റെ നിലവിലെ ചെയർമാനായ നുസ്ലി വാഡിയയ്‌ക്ക് 79 വയസ്സായി. ഇദ്ദേഹത്തിന്റെ മക്കളായ നെസ് വാഡിയയും ജഹാംഗീർ വാഡിയയുമാണ് ടെക്‌സ്‌റ്റൈൽസ്, എയർലൈൻസ്, ടെക് കമ്പനികൾ എന്നിവ നിയന്ത്രിക്കുന്നത്. ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷന്റെ എംഡിയാണ് നെസ് വാഡിയ. ബ്രിട്ടാനിയയിൽ നെസിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. നസ്ലി വാഡിയയുടെ രണ്ടാമത്തെ മകൻ ജഹാംഗീർ വാഡിയയാണ് ഗോ ഫസ്റ്റ് എന്ന എയർലൈൻ കമ്പനിയുടെ ചുമതല വഹിക്കുന്നത്.

Tags: go airWadiya GROUPBombay deing
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies