കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വടകരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള കമ്പിയുമായി പോയ ലൈലാന്റിന്റെ ലോറിക്കാണ് തീ പിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
അതേസമയം ഇന്നലെ തിരുവമ്പാടിക്ക് സമീപം കൂടരഞ്ഞിയിൽ കാറിന് തീപിടിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരനാണ് പോലീസിൽ വിവരമറിയിച്ചത്. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി കാറിന്റെ തീയണച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.