‘പ്രകൃതിയുടെ ഉത്സവം; ഭഗവാൻ സൂര്യന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ ; മകരസംക്രാന്തി ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: മകരസംക്രാന്തി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ” മകരസംക്രാന്തി ദിനത്തിൽ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. പരോപകാരവും പ്രാർത്ഥനകളും പവിത്രമായ ആചാരങ്ങളും എല്ലാം ഇഴുകി ചേർന്ന ഐശ്വര്യപൂർണമായ ഉത്സവം. പ്രകൃതിയെ ആഘോഷിക്കുന്ന ഈ അവസരത്തിൽ ഭഗവാൻ സൂര്യദേവൻ ഓരോരുത്തരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

മകരസംക്രാന്തി ദിനത്തിൽ തന്റെ വസതിയിൽ പ്രധാനമന്ത്രി പശുക്കൾക്ക് ഭക്ഷണവും നൽകി. അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി. മകരസംക്രാന്തി ദിനത്തിൽ എല്ലാ ഭക്തജനങ്ങൾക്കും ആശംസകൾ നേരുന്നതായി യോഗി ആദിത്യനാഥും പറഞ്ഞു. ” ഗൊരഖ്പൂരിലെ സംഗമസ്ഥാനത്ത് സ്‌നാനം നടത്തുന്നതിനായി നിരവധി പേരാണ് എത്തിയത്. ഭക്തർ ഇപ്പോൾ ക്ഷേത്രത്തിൽ പ്രസാദങ്ങൾ സമർപ്പിക്കുന്നു, മകരസംക്രാന്തി ഉത്സവത്തിന് ശേഷം മംഗളകർമ്മങ്ങൾക്ക് തുടക്കമാകുമെന്നും” അദ്ദേഹം പറഞ്ഞു.

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും ആഘോഷ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ” ഭഗവാൻ സൂര്യനെ ആരാധിക്കുന്ന ഈ മഹത്തായ വേളയിൽ ഓരോ ഭാരതീയനും ഹൃദയത്തിൽ നിന്നും ആശംസകൾ നേരുന്നു. ഈ ഉത്സവം ഓരോരുത്തരുടേയും ജീവിതത്തിൽ സന്തോഷവും ഭാഗ്യവും ഐശ്വര്യവും നൽകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും” നദ്ദ പറഞ്ഞു.

Share
Leave a Comment