സുരേഷ് ഗോപിയും കുടുംബവും ഇത്തിരിയേറെ തിരക്കിലാണ്. അതിലേറെ ആഹ്ലാദത്തിലുമാണ്. സുരേഷ്ഗോപി എന്ന വ്യക്തിയുടെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നാളെ. മകൾ ഭാഗ്യ സുരേഷ് ഗുരുവായൂരപ്പനെ സാക്ഷിയാകെ വിവാഹിതയാകും. തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ശ്രേയസ് മോഹനാണ് വരൻ.
കേവലമൊരു കല്യാണത്തിന്റെ തിരക്കുകൾക്ക് പുറമേ ഇത്തിരിയേറെ ഉത്തരവാദിത്വങ്ങളാണ് വിവാഹത്തിന് മുന്നോടിയായി ഒരുക്കുന്നത്. രാജ്യത്തിന്റെ പ്രധാന സേവകൻ അനുഗ്രഹം ചൊരിയാനെത്തുന്നതിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് കുടുംബം. അതിനിടെയിലും ഹൽദിയും മറ്റ് പാർട്ടികളും കെങ്കേമമായി നടത്താനും സുരേഷ് ഗോപിയും കുടുംബവും ശ്രദ്ധിക്കുന്നുണ്ട്.
നാളെ ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നേരിട്ടെത്തും. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ, ദുൽഖർ സൽമാൻ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. വളരെ കുറച്ച് പേർ മാത്രമാകും ചടങ്ങിൽ പങ്കുച്ചേരുക. 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം.ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന റിസപ്ഷൻ നടത്തും.