തിരുവനന്തപുരം: വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം യുവാവ് നദിയിൽ ചാടി ജീവനൊടുക്കി. വടകര സ്വദേശി മനോജ്കുമാർ ആണ് മരിച്ചത്. പൂവമ്പാറ പാലത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് മനോജ്.
വാഹനത്തിലെത്തിയ ഇയാൾ ഉപേക്ഷിച്ച ശേഷം നദിയിലേക്ക് ചാടുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്കൂബാ ടീം എത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. കൊടുവഴനൂരിൽ വാടകയ്ക്കാണ് മനോജ് താമസിച്ചിരുന്നത്.