ബെംഗളൂരു: മലയാളി കർഷകൻ കർണാടകയിൽ ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാർ ആണ് കർണാടകയിൽ വച്ച് ആത്മഹത്യ ചെയ്തത്. 45 വയസായിരുന്നു. ചാമരാജ് നഗർ ജില്ലയിൽ കുള്ളൂരിൽ സ്ഥലം പാട്ടത്തിനെടുത്താണ് രവികുമാർ കൃഷി ചെയ്തിരുന്നത്. ഇവിടെ വാഴകൃഷിയാണ് ചെയ്തിരുന്നത്.
കൃഷിയിലുണ്ടായ തകർച്ചയും സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ഇന്ന് രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിലാണ് രവികുമാറിനെ കണ്ടെത്തിയത്.