ഇന്ത്യൻ ആർമിയിൽ 56-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അപേക്ഷിക്കാൻ യോഗ്യത. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ 55 ഒഴിവുകളാണുള്ളത്.
ഒഴിവുകൾ
പുരുഷൻ-50 (ജനറൽ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5 (ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1)
പ്രായം
2024 ജനുവരി ഒന്നിന് 19-25 വയസ് പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ 1999 ജൂലൈ രണ്ടിനും 2005-ൽ ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
50 ശതമാനം മാർക്കോടെ ബിരുദവും എൻസിസി സർട്ടിഫിക്കറ്റും നേടിയവരായിരിക്കണം. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കണം.
ആദ്യഘട്ടത്തിൽ നിയമനം 10 വർഷത്തേക്കായിരിക്കും. ഇത് നാല് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതാണ്. സ്റ്റൈപ്പെൻഡ് 56,100 രൂപ ലഭിക്കും. ഫെബ്രുവരി ആറിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.