വീണ്ടുമൊരു മലയാളം വെബ്‌സീരീസ്; സസ്‌പെൻസ് ത്രില്ലറായി 'പോച്ചർ' എത്തുന്നു; സ്ട്രീമിംഗ് പ്രഖ്യാപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വീണ്ടുമൊരു മലയാളം വെബ്‌സീരീസ്; സസ്‌പെൻസ് ത്രില്ലറായി ‘പോച്ചർ’ എത്തുന്നു; സ്ട്രീമിംഗ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ രംഗത്തും ഇപ്പോൾ സീരീസുകളുടെ കാലമാണ്. മറ്റു ഭാഷകളിൽ നേരത്തെ സീരീസുകൾ സജീവമായി ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ ആദ്യത്തെ വെബ് സീരീസ് എത്തുന്നത് 2023 ലാണ്. അജു വർഗീസ് നായകനായെത്തിയ കേരളാ ക്രൈം ഫയൽസായിരുന്നു മലയാളത്തിലെ ആദ്യ വെബ് സീരീസ്. ഇപ്പോഴിതാ മലയാളത്തിലെ നാലാമത്തെ വെബ് സീരീസായി ‘പോച്ചർ’ എത്തുകയാണ്. നിമിഷ സജയൻ, റോഷൻ മാത്യൂ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിച്ചി മേത്തയാണ് പോച്ചർ സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 23 മുതൽ പോച്ചർ സ്ട്രീമിംഗ് ആരംഭിക്കും.

ഒരു സസ്‌പെൻസ് ത്രില്ലർ ഗണത്തിലാണ് പോച്ചർ ഒരുങ്ങുന്നത്. ഓസ്‌കർ ജേതാക്കളായ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടെയ്ൻമെന്റാണ് പോച്ചർ നിർമ്മിക്കുന്നത്. ഇവർ മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ വെബ് സീരീസ് എന്ന പ്രത്യേകതയും പോച്ചറിനുണ്ട്. സംവിധായകൻ റിച്ചി മേത്ത തന്നെയാണ് പോച്ചറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നിമിഷ എത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ആനക്കൊമ്പ് വേട്ട സംഘത്തെ പിടികൂടാനെത്തുന്ന ഉദ്യോഗസ്ഥയുടെയും ഒപ്പമുള്ളവരുടെയും കഥയാണ് ഈ സീരീസിൽ പറയുന്നത്. ദിബ്യേന്ദു ഭട്ടാചാര്യ എന്ന ബോളിവുഡ് താരവും പോച്ചറിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായിരിക്കും പോച്ചർ സ്ട്രീമിംഗിനെത്തുന്നത്. 2023 ൽ സീരീസിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. എട്ട് എപ്പിസോഡുകളായാണ് സീരീസ് സ്ട്രീമിംഗ് ചെയ്യുക.

മലയാളത്തിൽ ഇതുവരെ എത്തിയ സീരീസുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി എത്തിയ പേരില്ലൂർ പ്രീമിയർ ലീഗാണ് മലയാളത്തിൽ അവസാനമായി പ്രദർശനത്തിനെത്തിയ സീരീസ്. സണ്ണി വെയ്‌നും നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായ പേരില്ലൂർ പ്രീമിയർ ലീഗ് ഹോട്ട്‌സ്റ്റാറിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Tags: malayalam web seriesPOCHERSUB
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies