നൂക്ക്: ഗ്രീൻലാൻഡിൽനിന്ന് മണിക്കൂറിൽ 30 മെട്രിക് ടൺ മഞ്ഞ് പാളിഉരുകുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സയൻസ് ജേർണലായ നേച്ചറിലാണ് പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ടെക്‌സാസ് നഗരത്തിന്റെ മൂന്നിരട്ടി വലിപ്പത്തിന് സമാനമാണ് മഞ്ഞ്പാളി ഉരുകുന്നത്. ഉരുകുന്ന മഞ്ഞിന്റെ അളവ്. മുൻ നിഗമനങ്ങളെ അപേക്ഷിച്ച് 20% അധികമായാണ് മഞ്ഞ്പാളി പോകുന്നത്.
മഞ്ഞ്പാളിയും ജലവുമായി സമ്പർക്കം വരുന്ന സ്ഥലത്തുനിന്നുമാണ് ഏറ്റവുമധികം മഞ്ഞുരുകുന്നത്. ഇതിനെ പുതിയ പഠനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കഴിഞ്ഞ 38 വർഷം ഡാറ്റാ പഠനവിധേയമാക്കി.1985 മുതൽ 5000 സ്‌ക്വയർ കിമി മഞ്ഞ് പാളിയാണ് ഉരുകിയത്. പഴയകണക്ക് പ്രകാരം 2003 മുതൽ 221 ബില്യൺ മഞ്ഞുപാളിയാണ് ഉരുകിയത്. പുതിയ പഠനപ്രകാരം നേരത്തെ അളവിനെ അപേക്ഷിച്ച് 43 ടൺ അധികം പോയിട്ടുണ്ടായിരുന്നു.
ഗ്രീൻ ലാന്റിന്റെ മിക്കവാറും എല്ലായിടത്തു നിന്നും മഞ്ഞ് പാളി അമിത താപം കാരണം ഉരുകി ഒലിക്കുന്നു എന്നാണ് നാസാ പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഗ്ലേഷ്യോളജിസ്റ്റും നിലവിലെ പഠനത്തിന്റെ പ്രധാന രചയിതാവുമായ ചാഡ് ഗ്രീൻ അഭിപ്രായപ്പെട്ടത്. വളരെ ദാരുണമായ അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ നമ്മെ നയിക്കുന്നത് എന്നാണ് ശാസ്ത്ര മേഖല വിലയിരുത്തുന്നത്. ആഗോളതാപനത്തിന്റെ നിരക്ക് ഗണ്യമായ രീതിയിൽ താഴ്‌ത്തില്ലയെങ്കിൽ സഹചര്യം വളരെയേറെ അപകടാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.















