പ്രധാന ചടങ്ങിൽ ശ്രീകോവിലിൽ പ്രവേശനം ഈ അഞ്ചുപേർക്ക് മാത്രം.. രാംലല്ലയെ ആദ്യം കാണുന്നതും ഈ അഞ്ചുപേർ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാന ചടങ്ങിൽ ശ്രീകോവിലിൽ പ്രവേശനം ഈ അഞ്ചുപേർക്ക് മാത്രം.. രാംലല്ലയെ ആദ്യം കാണുന്നതും ഈ അഞ്ചുപേർ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മത്തിന് ഇനി രണ്ടുനാൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ക്ഷണിക്കപ്പെട്ട 7000 അതിഥികളെ സ്വീകരിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും.

ഉച്ചയ്‌ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മൂന്ന് സന്ന്യാസി സംഘങ്ങളാണ് ദളപൂജയ്‌ക്ക് നേതൃത്വം നൽകുന്നത്. സ്വാമി ഗോവിന്ദ ദേവഗിരി യുടെയും കാശിയിലെ പ്രാദേശിക വൈദിക സംഘങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശേഷമാണ് ഗർഭഗൃഹത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. മുഖ്യ ആചാര്യനെ കൂടാതെ വെറും നാല് വ്യക്തികൾക്ക് മാത്രമാകും ഈ ചടങ്ങിൽ പ്രവേശനമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദീബെൻ പട്ടേൽ എന്നിവരാണ് ഗർഭഗൃഹത്തിലെ ചടങ്ങിന് സാക്ഷിയാകുന്നത്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലെ മുഖ്യപൂജയ്‌ക്കും മുഖ്യ ആചാര്യനെ കൂടാതെ ഈ നാലുപേരുമാണ് പങ്കെടുത്തത്.

അയോദ്ധ്യയിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയുടെ വിഗ്രഹം കഴിഞ്ഞദിവസം അയോദ്ധ്യയിൽ എത്തിച്ചിരുന്നു. ഘോഷയാത്രയായാണ് കർണാടകയിലെ മൈസൂരുവിൽ നിന്നും വിഗ്രഹം എത്തിച്ചത്. ശേഷം വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. മറച്ചനിലയിലുള്ള വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രട്രസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂജിച്ച ഓണവില്ല് പ്രാണപ്രതിഷ്ഠ ദിനത്തിൽ സമർപ്പിക്കും. ഇതിനോട് അനുബന്ധിച്ചുള്ള ചടങ്ങ് കഴിഞ്ഞദിവസം ക്ഷേത്രാങ്കണത്തിൽ നടന്നിരുന്നു. കേരളത്തിൽ നിന്നുള്ള സന്ന്യാസി സംഘം കഴിഞ്ഞദിവസം അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച 23 സന്ന്യാസിമാരാണ് യാത്രതിരിച്ചത്.

Tags: ayodhyaram mandirAyodhya2024RAm Lall
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies